നിപ അതിജീവിച്ച വിദ്യാർഥി ഒരാഴ്​ചക്കുള്ളിൽ ആശുപത്രി വിടും

കൊച്ചി: നിപയെ അതിജീവിച്ച വിദ്യാർഥി അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആശുപത്രി വിടും. ആസ്റ്റർ മെഡ്സിറ്റിയിൽ പൂർണ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് പറവൂർ സ്വദേശിയായ ഇദ്ദേഹം. അടുത്തിടെ ഡോക്ടർമാരിൽനിന്നും വീട്ടുകാരിൽനിന്നും കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കിയ വിദ്യാർഥി ഗുരുതരേരാഗം അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നതിൻെറ സന്തോഷത്തിലാണ്. ഡോക്ടേഴ്സ് ദിനമായ തിങ്കളാഴ്ച ചികിത്സിച്ച ന്യൂറോ കണ്‍സൽട്ടൻറ് ഡോ. ബോബി വര്‍ക്കി മാരാമറ്റത്തിനുൾപ്പടെ ആശംസകാർഡ് സമ്മാനിച്ചു. ഡിസ്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിപവിമുക്ത പ്രഖ്യാപനമുണ്ടാവും. നടപടിക്രമങ്ങളുടെ ഭാഗമായി മെഡിക്കൽ ബോർഡിനോട് ഡിസ്ചാർജ് അനുമതി തേടിയിരുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡിസ്ചാർജ് ചെയ്യാനാണ് അവരുടെയും നിർദേശം. സ്വന്തം ലേഖിക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.