കൊച്ചി: മല അരയ വിഭാഗത്തെ അപമാനിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരായ കേസിലെ തുടർ നടപടികൾ ഹൈകോടതി തടഞ്ഞു. ചാനൽ ചർച്ചയിലെ പരാമർശത്തിൻെറ പേരിൽ മൂവാറ്റുപുഴ സ്വദേശി ഐസക് നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജയ് തറയിൽ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മല അരയ വിഭാഗക്കാർ അയ്യപ്പനെ നിന്ദിക്കുകയാണെന്നും ഇവരിൽ ഭൂരിപക്ഷവും ക്രിസ്തുമതത്തിൽ ചേർന്നെന്നും ചാനൽ ചർച്ചയിൽ പറഞ്ഞെന്നാണ് പരാതി. പരാതിയെത്തുടർന്ന് പട്ടികജാതി വിഭാഗക്കാർക്കെതിരായ അക്രമം തടയൽ നിയമ പ്രകാരമാണ് അജയ് തറയിലിനെതിരെ കേസെടുത്തത്. എന്നാൽ, പരാതിക്കാരൻ ഉൾപ്പെടെ ആരെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരം കേസെടുത്തത് നിയമപരമല്ലെന്നും ഹരജിയിൽ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.