പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

ചേര്‍ത്തല: കേരള പത്മശാലിയ സംഘം 39ാം സംസ്ഥാന സമ്മേളനം ഏഴിന് ചേര്‍ത്തല ടൗണ്‍ഹാളില്‍ നടക്കും. സമ്മേളനം മന്ത്രി പി. തിലോത്തമനും പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപവത്കരണയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ആര്‍. മോഹനന്‍പിള്ള അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ആര്‍. മോഹനന്‍പിള്ള (ചെയ.), ഒ.എന്‍. മോഹനന്‍ (വൈ. ചെയ.), വി.വി. കരുണാകരന്‍ (ജന. കൺ.), ബി. സോമനാഥ പിള്ള (കൺ.), വിശ്വംഭരന്‍പിള്ള (ഫിനാന്‍സ് കമ്മിറ്റി ചെയ.), ശശിധരന്‍ പിള്ള (കൺ.), ദേവരാജന്‍ പിള്ള (പബ്ലിസിറ്റി കമ്മിറ്റി ചെയ.), മുകുന്ദൻ പിള്ള (കൺ.), കൃഷ്ണദാസന്‍പിള്ള (അക്കമഡേഷന്‍ കമ്മിറ്റി ചെയ.), എസ്. ഗോപാലകൃഷ്ണ പിള്ള (കൺ.), വിജയകുമാര്‍ (റിസപ്ഷന്‍ കമ്മിറ്റി ചെയ.), അംബുജം (കൺ.), രാമകൃഷ്ണ പിള്ള (ഫുഡ് കമ്മിറ്റി ചെയ.), എസ്. നാരായണന്‍ കുട്ടി (കൺ.). എസ്.ഇ.യു കലക്ടറേറ്റ് ധർണ നടത്തി ആലപ്പുഴ: 11ാം ശമ്പള കമീഷനെ നിയമിക്കുക, മെഡിസെപ് ഒ.പി ചികിത്സ കൂടി ഉൾപ്പെടുത്തി കുറ്റമറ്റതാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കെ.എ.എസ് സംവരണം ഉത്തരവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി കലക്ടറേറ്റ് ധർണ നടത്തി. ജില്ല പ്രസിഡൻറ് റമീസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന സെക്രട്ടറി സലാം കരുവാറ്റ വിശദീകരണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് ഇസ്മായിൽകുഞ്ഞ് പാനൂർ, ജോയൻറ് സെക്രട്ടറി സിറാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.