ദുർബലവിഭാഗങ്ങൾക്ക്​ കൂടുതൽ ഭവനപദ്ധതികൾ ആവശ്യം -ഗവർണർ

കൊച്ചി: ദുർബല ജനവിഭാഗങ്ങൾക്ക് കൂടുതൽ ഭവനപദ്ധതികൾ ആവശ്യമാണെന്നും സര്‍ക്കാറും സന്നദ്ധ സംഘടനകളും ഒരുമിച്ചുപ്ര വര്‍ത്തിച്ചാല്‍ ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ ഡിസ്ട്രിക്ട് 318-സി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഭവനരഹിതർക്ക് നിര്‍മിച്ചുനല്‍കിയ 70 'ലയണ്‍സ് സ്‌നേഹഭവന'ങ്ങളുടെ താക്കോല്‍ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭവനമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചാണ് പ്രളയം നാശംവിതച്ചത്. 12,400 വീടുകള്‍ പൂര്‍ണമായും 1.3 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീട് നിര്‍മിച്ചുനല്‍കുന്നതിലൂടെ ആ കുടുംബത്തിന് ആത്മവിശ്വാസവും കര്‍മോത്സുകതയും നല്‍കി അവർക്ക് തുണയാകുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 12 പേരെ 'നിശ്ശബ്ദം-നിസ്വാർഥം' അവാർഡുകൾ നൽകി ചടങ്ങിൽ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. എ.വി. വാമന്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ലുലു ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ്, മണപ്പുറം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍, നിയുക്ത എം.പി ഹൈബി ഈഡന്‍, ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ കെ. സുരേഷ്, കാബിനറ്റ് ട്രഷറര്‍ രാജന്‍ എന്‍. നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് കോഓഡിനേറ്റര്‍ രാജേഷ് മാത്യു സ്വാഗതവും ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സി.ജി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.