തിരുവനന്തപുരം സ്വ​ർണക്കടത്ത്​: രണ്ട്​ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സ്വർണം കൊണ്ടുവരുന്നതിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൻെറ പിടിയിലായ തിരുവനന്തപുരം ശങ്കരമംഗലത്ത് സുനിൽകുമാർ (40), പറവൂർ സെമിനാരിപ്പടി ആലമിറ്റത്ത് സെറീന ഷാജി (50) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് തള്ളിയത്. വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് രാജ്യത്തിൻെറ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള നിരീക്ഷണത്തോടെയാണ് ജാമ്യം നിരസിച്ചത്. അതിനിടെ, കേസിലെ മുഖ്യപ്രതി ബിജു തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. അപേക്ഷ പരിഗണിച്ച എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (സാമ്പത്തികം) തിരുവനന്തപുരത്തേക്ക് റിമാൻഡ് ചെയ്തു. മേയ് 13നാണ് ദുബൈയിൽനിന്ന് എട്ടുകോടി രൂപയുടെ സ്വർണവുമായി എത്തിയ സുനിൽകുമാറിനെയും സെറീന ഷാജിയെയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.