കൊച്ചി: ഹൈകോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയിൽ. ചേര്‍ത്തല സ്വദേശി ആശ അനില്‍കു മാറാണ് അറസ്റ്റിലായത്. ഹൈകോടതി വിജിലന്‍സ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തുനിന്ന് ഇവരെ പിടികൂടിയത്. ഷോഫർ, ക്ലര്‍ക്ക് തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. നിയമനത്തിന് രണ്ടുപേരില്‍നിന്ന് ഒമ്പതുലക്ഷം വീതം ഇവര്‍ തട്ടിയതായും പറയുന്നു. വര്‍ഷങ്ങളായി എറണാകുളം ജില്ല കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ കാന്‍വാസ് ചെയ്യുന്നയാളാണ് ആശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.