പുതുവൈപ്പ് തീരത്ത് അടിഞ്ഞ കാലുകള്‍ പുരുഷ​േൻറത്

കൊച്ചി: പുതുവൈപ്പില്‍ എൽ.എന്‍.ജിക്കുസമീപം കടല്‍ത്തീരത്ത് അടിഞ്ഞ കാലുകള്‍ 40നും 50നും ഇടയില്‍ പ്രായമുള്ള പുരുഷേൻ റതെന്ന് തെളിഞ്ഞു. ബുധനാഴ്ച പൊലീസ് സര്‍ജൻെറ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. കാലുകള്‍ ആയുധമുപയോഗിച്ച് മുറിച്ചതല്ലെന്നാണ് പ്രാഥമിക നിഗമനം. മരണശേഷം മുറിഞ്ഞുപോയതാകാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്. ഡി.എന്‍.എ സാംപിളുകള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനക്ക് ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്ന് മുളവുകാട് പൊലീസ് പറഞ്ഞു. അരക്കുതാഴെ മുറിഞ്ഞനിലയില്‍ കണ്ടെത്തിയ കാലുകളില്‍ ഇടതുപാദം വിണ്ട് രണ്ടായ നിലയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.