തിരുവനന്തപുരം: ആറാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) മാര്‍ച്ച് 2019 (സപ്ലിമൻെററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 17, 18 തീയതികളില്‍ നടത്തും. ഇൗ പരീക്ഷകള്‍ക്ക് കൊല്ലം ഷാഹുല്‍ ഹമീദ് മെമ്മോറിയല്‍ കോളജ് ഓഫ് എൻജിനീയറിങ് സൻെററില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ പാരിപ്പള്ളി യു.കെ.എഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലും കണ്ണമ്മൂല ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൻെററില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ്ങിലും ഹാജരാകേണ്ടതാണ്. മറ്റു കോളജുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികളുടെ പരീക്ഷ സൻെററില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വിദൂര വിദ്യാഭ്യാസ വിഭാഗം 2019 ജൂണ്‍ 19ന് ആരംഭിക്കുന്ന ബി.എല്‍.ഐ.എസ്.സി ഒന്നും രണ്ടും സെമസ്റ്റര്‍ (2017 അഡ്മിഷന്‍) വിദ്യാർഥികളും ബി.എല്‍.ഐ.എസ്.സി ആനുവല്‍ സ്‌കീം സപ്ലിമൻെററി വിദ്യാർഥികളും എസ്.ഡി.ഇ പാളയം സൻെററില്‍ പരീക്ഷക്ക് ഹാജരാകണം. ഒന്നും രണ്ടും സെമസ്റ്റര്‍ വിദ്യാർഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി പരീക്ഷക്ക് ഹാജരാകണം. പരീക്ഷ ഫീസ് പത്താം സെമസ്റ്റര്‍ (ന്യൂ സ്‌കീം പെയിൻറിങ് ആൻഡ് അപ്ലൈഡ് ആര്‍ട്ട്), എട്ടാം സെമസ്റ്റര്‍ (ഓള്‍ഡ് സ്‌കീം പെയിൻറിങ് ആൻഡ് സ്‌കള്‍പ്ച്ചര്‍) ബി.എഫ്.എ (എച്ച്.ഐ) പരീക്ഷകള്‍ ജൂലൈ ഒന്നിനും 19നും ആരംഭിക്കും. പിഴ കൂടാതെ ജൂണ്‍ 18 വരെയും 50 രൂപ പിഴയോടെ ജൂണ്‍ 20 വരെയും 125 രൂപ പിഴയോടെ ജൂണ്‍ 22 വരെയും അപേക്ഷിക്കാം. ടൈംടേബിള്‍ ജൂണ്‍ 19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ID) ഡിഗ്രി (2015 സ്‌കീം - റെഗുലര്‍ / സപ്ലിമൻെററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. സീറ്റ് ഒഴിവ് സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ക്ലാസുകളില്‍ എസ്.ടി വിഭാഗത്തിന് ഓരോ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 14ന് രാവിലെ 10 മണിക്ക് കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാർട്മൻെറില്‍ എത്തണം. സര്‍വകലാശാലയുടെ കാര്യവട്ടത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ് ഇന്‍ കേരളയുടെ കീഴിലുള്ള എം.ബി.എ (ടൂറിസം) പ്രോഗ്രാമിന് എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇൗമാസം 14ന് രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ് ഇന്‍ കേരള പഠന വകുപ്പില്‍ ഹാജരാകണം. പി.ജി പ്രവേശനം: ഒന്നാം അലോട്ട്‌മൻെറ് പ്രസിദ്ധീകരിച്ചു സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ. / എയ്ഡഡ് / സ്വാശ്രയ കോളജുകളിലേയും യു.ഐ.ടികളിലേയും 2019-20 അധ്യയനവര്‍ഷത്തെ ബിരുദാനന്തര ബിരുദ (പി.ജി) കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മൻെറ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാർഥികള്‍ക്ക് തങ്ങളുടെ അലോട്ട്‌മൻെറ് (http://admissions.keralauniversity.ac.in) പരിശോധിക്കാം. അലോട്ട്‌മൻെറ് ലഭിച്ച അപേക്ഷകര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍) ജൂണ്‍ 13നകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മൻെറ് ഉറപ്പാക്കേണ്ടതാണ്. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങള്‍ അടങ്ങിയ പേജിൻെറ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം. മേൽപറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മൻെറ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്‌മൻെറുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മൻെറ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മൻെറുകളില്‍ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേൽപറഞ്ഞ രീതിയില്‍ അടക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ അഡ്മിഷന്‍ ഫീസ് ഒടുക്കിയ ശേഷം ജൂണ്‍ 13നകം അവ നീക്കം ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മൻെറില്‍ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മൻെറില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്. രണ്ടാംഘട്ട അലോട്ട്‌മൻെറിന് ശേഷം മാത്രം കോളജുകളില്‍ പ്രവേശനം നേടിയാല്‍ മതിയാകും. പ്രവേശനം സംബന്ധിച്ച വിശദമായ അറിയിപ്പ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.