റെയിൽവേയുടെ വിശിഷ്​ടാതിഥികളായി അവർ ആലപ്പുഴയിലെത്തി മടങ്ങി

ആലപ്പുഴ: കണ്ണൂർ-ആലപ്പുഴ ഇൻറർസിറ്റി എക്പ്രസ് വെള്ളിയാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുംകാത് ത് 80 വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നു. എറണാകുളത്തെ മൂന്ന് സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികളായിരുന്നു ഇവർ. അരമണിക്കൂറിലേറെ വൈകി പുറപ്പെട്ട ട്രെയിനിൽ ഇവർ ആലപ്പുഴയിലെത്തി മടങ്ങി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റെയിൽവേ ചൈൽഡ് ലൈനിൻെറ ഒന്നാം വാർഷികത്തിൻെറ ഭാഗമായി റെയിൽവേ ഇവർക്കായി സൗജന്യമായി യാത്ര ഒരുക്കുകയായിരുന്നു. പുത്തൻ അനുഭവമായ വഴിയോരക്കാഴ്ചകൾ ആസ്വദിച്ച് 1.42ന് ആലപ്പുഴയിൽ എത്തുേമ്പാൾ അവരെ വർണക്കുടകളും കുഞ്ഞുങ്ങളുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി സ്വീകരിക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകരും ബീച്ച് റോഡിലെ സാന്ത്വൻ സ്പെഷൽ സ്കൂളിലെ കുരുന്നുകളുമുണ്ടായിരുന്നു. എറണാകുളം റെയിൽ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. പോൾ ചെറുപ്പുള്ളിയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരി രക്ഷ സ്പെഷൽ സ്കൂൾ, ആലുവയിലെ ചാവറ സ്പെഷൽ സ്കൂൾ, കുമ്പളത്തെ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ആലപ്പുഴയിലെത്തിയത്. ആലപ്പുഴ ചൈൽഡ് ൈലൻ ഡയറക്ടർ ഫാ. സേവ്യർ കുടിയാശേരി, കോഓഡിനേറ്റർ കെ.എഫ്. ജെഫിൻ, സാന്ത്വൻ സ്കൂളിെല പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ജോസഫ് എന്നിവർ അവരെ വരവേറ്റു. വെയിലേൽക്കാതെ കുടകളിൽ അവരെ ബീച്ച് റോഡിലെ സാന്ത്വൻ സ്കൂളിലേക്ക് ആനയിച്ചു. അവിടെ ഉച്ചഭക്ഷണത്തിനുപുറമെ കലാപരിപാടികളും ഒരുക്കിയിരുന്നു. വൈകീട്ടത്തെ കണ്ണൂർ െട്രയിനിൽതന്നെ മടങ്ങേണ്ടതിനാൽ കലാപരിപാടികൾ അധികനേരം നീണ്ടില്ല. 2.35ന് റെയിൽവേ സ്റ്റേഷനിൽനിന്ന് െട്രയിൻ പുറപ്പെടുേമ്പാൾ എല്ലാവരും സന്തോഷത്തിലായിരുന്നു. വൈകീട്ട് 4.05ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ തിരികെ ട്രയിനിറങ്ങുേമ്പാൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നുവെന്ന് രക്ഷ സ്കൂളിലെ അധ്യാപിക എലിസബത്ത് ഷെർലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.