മാലി വനിതക്ക് വിസ നിഷേധം: ആറാഴ്ചക്കകം കേന്ദ്രം തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ലഹരി മരുന്ന് കേസിൽ കോടതി വെറുതെവിട്ട മാലി വനിതക്ക് കേരളത്തിലേക്ക് വീണ്ടും വരാൻ വിസ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. മാലി വനിത സീനത്ത് ന്യൂമക്ക് വിസ നിേഷധിച്ചത് ചോദ്യം ചെയ്ത് ഭർത്താവ് തിരുവനന്തപുരം കരമന സ്വദേശി സുമേഷ് കൃഷ്‌ണൻ നൽകിയ ഹരജിയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതിയുടെ നിർേദശം. ഹഷീഷ് കൈവശം െവച്ച കേസിൽ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016 മാർച്ച് എട്ടിന് ഇവരെ അഡീഷനൽ സി.ജെ.എം കോടതി വെറുതെവിട്ടു. മാലിയിലേക്ക് മടങ്ങിയ സീനത്ത് പിന്നീട് സുമേഷിനെ വിവാഹം കഴിച്ചു. ഇവർക്ക് ഏഴുമാസം പ്രായമുള്ള കുഞ്ഞുണ്ട്. കേരളത്തിലേക്ക് വീണ്ടും വരാൻ സീനത്ത് വിസക്ക് അപേക്ഷിച്ചെങ്കിലും കേസ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻെറ രേഖകളിൽ ഇവർ ഇപ്പോഴും പ്രതിയാണ്. ഇത് നീക്കാൻ കോടതി ഉത്തരവുസഹിതം അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.