കൊച്ചി: നിപ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. പറവൂർ വടക്കേക്കരയിൽ വവ്വാലുകൾ കൂട്ടമായി കാണപ്പെട്ട സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തി. മൂന്ന് പ്രധാന സ്ഥലങ്ങൾ കണ്ടെത്തി. ഇവയെ പിടികൂടാൻ വല കെട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ഇവയെ പിടികൂടി സാമ്പിളുകൾ പരിശോധനക്ക് അയക്കും. മൃഗസംരക്ഷണ വകുപ്പിൻെറ സഹകരണത്തോടെ പറവൂര്‍ താലൂക്കില്‍ ഫീല്‍ഡ് പരിശോധനയും നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ വീടും പരിസരവും പരിശോധിച്ചു. ഇവിടെയുള്ള പന്നി, കന്നുകാലി ഫാമുകളും പരിശോധിച്ചു. അതിനിടെ, നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി. വ്യാജപ്രചാരണം നടത്തിയ എട്ട് കേസുകള്‍ സൈബര്‍ സ്‌പേസ് മോണിറ്ററിങ് ടീം പൊലീസിന് കൈമാറി. വനം വകുപ്പ് റേഞ്ച് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 40 പട്ടികവർഗ കോളനിയില്‍ ബോധവത്കരണ സ്‌ക്വാഡിൻെറ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സംശയാസ്പദമായ കേസുകളൊന്നും ഈ മേഖലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചായത്ത് വകുപ്പിൻെറ ആഭിമുഖ്യത്തില്‍ കൊടുവള്ളി, ചേന്ദമംഗലം, പുത്തന്‍വേലിക്കര, ഏഴിക്കര, ചിറ്റാറ്റുകര, പറവൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധവത്കരണ ക്ലാസ് നടത്തി. ജില്ല ശുചിത്വ മിഷൻ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രതയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ല ലേബര്‍ ഓഫിസിൻെറ ആഭിമുഖ്യത്തില്‍ 10 ലേബര്‍ ഓഫിസര്‍മാര്‍ അടങ്ങുന്ന സ്‌ക്വാഡ് വിവിധ താലൂക്കിലായി 32 മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മേഖലയിലെ 106 ഡോക്ടര്‍മാര്‍ക്കും 279 പാരാമെഡിക്കല്‍ സ്റ്റാഫിനും 185 നോണ്‍ പാരാമെഡിക്കല്‍ സ്റ്റാഫിനും പരിശീലനം നല്‍കി. സ്വകാര്യമേഖലയില്‍ 47 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.