കൊച്ചി: സംസ്ഥാനത്ത് മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരമ്പരാഗത മേഖലക്ക് പാക്കേജ് വേണമെന ്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. ട്രോളിങ് നിരോധന കാലയളവ് ദീർഘിപ്പിക്കണമെന്നതടക്കം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല. 2012നുേശഷം കേരളത്തിൽ മത്സ്യ ഉൽപാദനം കുത്തനെ ഇടിഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്തിയുടെ ഉൽപാദനം ഇക്കാലയളവിൽ എട്ടിലൊന്നായി. മത്തിയടക്കം ഉപരിതല മത്സ്യങ്ങളുടെ ഉൽപാദനത്തിൽ മുരടിപ്പ് തുടരുമെന്നാണ് സൂചന. ഇത് പരമ്പരാഗത മത്സ്യബന്ധന മേഖലയെ കടക്കെണിയിലേക്ക് തള്ളിവിടും. 1998ൽ ഡോ. എൻ. ബാലകൃഷ്ണൻനായർ കമ്മിറ്റി കേരളത്തിൽ 90 ദിവസത്തെ ട്രോളിങ് നിരോധനമാണ് ശിപാർശ ചെയ്തതെങ്കിലും 52 ദിവസമാണ് നിലവിലുള്ളത്. ദക്ഷിണേന്ത്യയിലെ മറ്റ് തീരസംസ്ഥാനങ്ങളിലെല്ലാം 61 ദിവസമാണ്. മത്സ്യത്തെയും കടലിൻെറ അടിത്തട്ട് ഉൾപ്പെടുന്ന ആവാസ വ്യവസ്ഥയെയും തകർക്കുന്ന ട്രോളിങ്ങിന് പല രാജ്യങ്ങളിലും കർശന നിയന്ത്രണമുണ്ട്. 90 ദിവസത്തെ നിരോധനം നടപ്പാക്കണമെന്നും സർക്കാർ നിയോഗിച്ച ആറ് കമ്മിറ്റികളുടെ ശിപാർശകളും 14 പഠനറിപ്പോർട്ടുകളും ഈ ആവശ്യത്തെ സാധൂകരിക്കുന്നതാണെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.