കൊച്ചി: റിമാൻഡ് പ്രതികളുടെ മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് സ്ക്രീനിങ് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ മ ാനദണ്ഡമുണ്ടാക്കണമെന്നാവശ്യപ്പെടുന്ന നിവേദനങ്ങൾ രണ്ടുമാസത്തിനകം പരിഗണിച്ച് തീർപ്പാക്കണമെന്ന് ഹൈകോടതി. ഇൗ ആവശ്യമുന്നയിച്ച് കണ്ണൂർ ഗവ. ആശുപത്രി മെഡിക്കൽ ഒാഫിസർ ഡോ. കെ. പ്രതിഭ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിൻെറ നിർദേശം. പ്രതികളെ കോടതി റിമാൻഡ് ചെയ്യുന്നതിനുമുമ്പ് ദേഹപരിശോധന നടത്തി ഹെൽത്ത് സ്ക്രീനിങ് സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് നിർബന്ധിക്കുന്നതിനെതിരെ നൽകിയ ഹരജിയിലാണ് ഇക്കാര്യവും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പൊലീസ് പിടികൂടിയ പ്രതികളുമായി മെഡിക്കൽ ചെക്കപ്പിന് വരുമ്പോൾതന്നെ റിമാൻഡ് ചെയ്യാനുള്ള ഹെൽത്ത് സ്ക്രീനിങ് സർട്ടിഫിക്കറ്റിന് നിർബന്ധിക്കുന്നത് ഡോക്ടർമാരുടെ കൃത്യനിർവഹണത്തിൽ പൊലീസ് ഇടപെടുന്ന നടപടിയാണെന്നും ഇത് അനുവദിക്കരുതെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. നേരത്തേ റിമാൻഡ് പ്രതികളുടെ മെഡിക്കൽ പരിശോധനക്ക് മാനദണ്ഡങ്ങളുണ്ടാക്കാൻ ദേശീയ മനുഷ്യാവകാശ കമീഷൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. ഇൗ നിർദേശമനുസരിച്ച് മാനദണ്ഡമുണ്ടാക്കാൻ ഹരജിക്കാരി രണ്ട് നിവേദനങ്ങൾ സർക്കാറിന് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഇക്കാര്യങ്ങൾകൂടി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. മാർഗനിർദേശങ്ങൾ തയാറാക്കുേമ്പാൾ ആവശ്യമെങ്കിൽ ഹരജിക്കാരിക്കോ മറ്റ് അധികൃതർക്കോ പറയാനുള്ളത് കേൾക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.