കള്ളക്കടത്തുകേസിൽ ​​െകാഫെപോസ: കേന്ദ്രത്തി​െൻറ വിശദീകരണം തേടി

കള്ളക്കടത്തുകേസിൽ െകാഫെപോസ: കേന്ദ്രത്തിൻെറ വിശദീകരണം തേടി കൊച്ചി: കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് കണ ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായ കോഴിക്കോട് സ്വദേശിക്കെതിരെ െകാഫെപോസ ചുമത്തിയതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിൻെറ വിശദീകരണം തേടി. ബംഗളൂരുവിലെ കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിടികൂടിയ യു.വി. മുഹമ്മദ് ഷാഫിയെ െകാഫെപോസ നിയമപ്രകാരം ഒരുവർഷത്തെ കരുതൽ തടവിലാക്കിയതിനെതിരെ സഹോദരൻ നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്. ഫെബ്രുവരി 21 മുതൽ ഷാഫി പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടവിലാണ്. ഈ നടപടി കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, െകാഫെപോസ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബർ നാലുമുതൽ ആറുവരെ കള്ളക്കടത്തുകേസിൽ ഡി.ആർ.ഐ ഷാഫിയെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഡി.ആർ.ഐയുടെ നിർദേശമനുസരിച്ച് െകാഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിനുള്ള നടപടി കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.