സ്കൂൾ കിറ്റ് വിതരണം

ആലങ്ങാട്: പീപിൾ ഫൌണ്ടേഷൻ, സോളിഡാരിറ്റി കരിങ്ങാംതുരുത്തിൻെറ സഹായത്തോടെ നടത്തിയ സംഗമം അയൽക്കൂട്ടത്തിലെ കുട്ടികൾക്കുള്ള ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷഫീഖ് കരിങ്ങാംതുരുത്ത് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം മുഖ്യാഥിതിയായി. ജമാഅത്തെ ഇസ്‌ലാമി ഹൽഖ അമീർ കെ.കെ. അബ്ദുൽ അസീസ്‌, തണൽ ചെയർമാൻ എൻ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡൻറ് സിറാജുദ്ദീൻ സ്വാഗതവും സംഗമം അയൽക്കൂട്ടം കൺവീനർ സനദുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.