അച്യുതക്കുറുപ്പി​െൻറ രക്തസാക്ഷിദിനം ആചരിച്ചു

അച്യുതക്കുറുപ്പിൻെറ രക്തസാക്ഷിദിനം ആചരിച്ചു മാന്നാര്‍: സി.പി.എം ചെന്നിത്തല ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായിരുന്ന എം. അച്യുതക്കുറുപ്പിൻെറ 36ാം രക്തസാക്ഷിദിനം സി.പി.എം ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആചരിച്ചു. മഹാത്മ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. ഡി. ഫിലേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം പുഷ്പലത മധു, ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരന്‍, ആര്‍. സഞ്ജീവന്‍, കെ. നാരായണപിള്ള, പി.എന്‍. ശെല്‍വരാജന്‍, കെ. സദാശിന്‍പിള്ള, ടി. സുകുമാരി, വത്സല മോഹന്‍, ഇ.എന്‍. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.