മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമിയോട് ചേർന്നുള്ള അനധികൃത നിർമാണങ്ങൾ നിർത്തിെവക്കണമെന്നാവശ ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസ് കൈപ്പറ്റാതെ നിർമാണം തുടരുന്നതിനെതിരെ നഗരസഭ കൗൺസിലിൽ ബഹളം. ടൗൺ വികസനത്തിൻെറ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലാണ് വീണ്ടും കൈയേറ്റം. നഗരസഭയിലെ ചില ജനപ്രതിനിധികളും എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഇടപെട്ടാണ് നിർമാണം തുടരാൻ സഹായിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങളാണ് ബഹളംെവച്ചത്. കഴിഞ്ഞ കൗൺസിലിൽ അനധികൃത നിർമാണത്തിനെതിരെ ഭരണകക്ഷി അംഗങ്ങൾ ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നിർമാണങ്ങൾക്കെതിരെ നോട്ടീസ് നൽകാൻ നഗരസഭ തീരുമാനിച്ചത്. എന്നാൽ, ഇത് പ്രഹസനമാക്കിമാറ്റി നിർമാണം തുടരുകയാണ്. എട്ടു മുതൽ 12 ലക്ഷം വരെ നൽകിയാണ് നഗരത്തിൽ ഭൂമിയേറ്റെടുത്തത്. വ്യാപാര സ്ഥാപനങ്ങൾക്ക് വീണ്ടും ഒട്ടേറെ ആനുകൂല്യങ്ങളും നഷ്ടപരിഹാര പാക്കേജുകളും ഇതോടൊപ്പം നൽകിയിരുന്നു. കോടികൾ ചെലവഴിച്ച് ഏറ്റെടുത്ത ഭൂമിയോടുചേർന്നുതന്നെ നിർമാണം നടക്കുന്നതിനാൽ റോഡ് വികസനത്തിൻെറ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുമെന്നാണ് ആക്ഷേപം. ഏറ്റെടുത്ത ഭൂമിയോടുചേർന്ന് നിർമിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ തന്നെയാകും പാർക്ക് ചെയ്യുക. ഇതുവീണ്ടും നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ െഡവലപ്മൻെറ് അസോസിയേഷൻ ആർ.ഡി.ഒക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. നഗരസഭ നൽകിയ നോട്ടീസ് കൈപ്പറ്റാതെ നിർമാണം പൂർത്തീകരിക്കാൻ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചില നഗരസഭ ജനപ്രതിനിധികളുമാണ് തന്ത്രം ഉപദേശിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.