കെയര്‍ ഹോം പദ്ധതി വീടി​െൻറ താക്കോല്‍ദാനം

കെയര്‍ ഹോം പദ്ധതി വീടിൻെറ താക്കോല്‍ദാനം മൂവാറ്റുപുഴ: മാറാടി സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തില്‍ നിർമിച്ചു നല്‍കിയ ആദ്യ വീടിൻെറ താക്കോല്‍ കൈമാറി. സൗത്ത് മാറാടി മുക്കനാട്ട് ചാലില്‍ രാമചന്ദ്രനും കുടുംബത്തിനുമാണ് വീട് നിർമിച്ചുനല്‍കിയത്. സഹകരണ വകുപ്പിൻെറ കെയര്‍ ഹോം പദ്ധതി പ്രകാരം ലഭിച്ച തുകയും സഹകരണ ബാങ്കിൻെറ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച തുകയും നിർമാണസാമഗ്രികളും ഉപയോഗിച്ചാണ് എട്ടുലക്ഷം രൂപയോളം മുടക്കി 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് പൂര്‍ത്തിയാക്കിയത്. വീടിൻെറ താക്കോല്‍ദാനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, വാര്‍ഡ് അംഗം കെ.എസ്. മുരളി, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.എന്‍. മുരളി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പോള്‍ പൂമറ്റം, അസി. രജിസ്ട്രാര്‍ വി.ബി. ദേവരാജ്, ഓഡിറ്റര്‍ ബേബി കുര്യാക്കോസ്, ബാങ്ക് സെക്രട്ടറി പി.വി. വാസന്തി എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് കെ.വൈ. മനോജ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.