കൊച്ചി: മയക്കുമരുന്ന് വിപണനമാഫിയയിലെ പ്രധാന കണ്ണികളായ രണ്ട് യുവാക്കളെ മാരക ലഹരിഗുളികകളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ആലുവ കടുങ്ങല്ലൂർ നാൽപതുപറ കരയിൽ ചാമുണ്ഡി എന്ന ശിവപ്രസാദ് (20), ആലുവ കണിയാംകുന്ന് കരയിൽ ജൂനിയർ റാംബോ എന്ന മൻവിൻ (22) എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിെല ഷാഡോ സംഘം പിടികൂടിയത്. മാനസികവിഭ്രാന്തി നേരിടുന്നവർക്ക് നൽകുന്ന നൈട്രെസപാം ഗുളികകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കൽനിന്ന് 90 ഗുളികയാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ സേലത്തുനിന്ന് 10 എണ്ണം അടങ്ങിയ ഒരുസ്ട്രിപ് ലഹരി ഗുളിക 100 രൂപക്ക് വാങ്ങുന്ന ഇവർ ആലുവയിലും പരിസരങ്ങളിലും 500 രൂപക്ക് ആവശ്യക്കാർക്ക് മറിച്ചുവിൽക്കുകയാണ് ചെയ്തിരുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുന്നതിനാൽ വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവരുടെ ഉപഭോക്താക്കളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപഭോക്താക്കൾക്കിടയിൽ പടയപ്പ, ബട്ടൺ വിളിപ്പേരുകളുള്ള ഈ മയക്കുമരുന്നിനൊപ്പം ശീതളപാനീയങ്ങൾകൂടി കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് ഉന്മാദത്തിലെത്താൻ കഴിയുമെന്നാണ് പിടിയിലായവർ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇരുവരും ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിൻെറ നിരീക്ഷണത്തിലായിരുന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം ആവശ്യക്കാരെ കാത്ത് സ്കൂട്ടറിൽ ഇരിക്കുേമ്പാഴാണ് ഇരുവരും പിടിയിലായത്. മയക്കുമരുന്ന് കഴിച്ചിരുന്ന ഇവർ ആക്രമാസക്തരായതിനെത്തുടർന്ന് മൽപ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികൾ പ്രധാനമായും മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു. 40 നൈട്രസെപാം ഗുളിക കൈവശം െവക്കുന്നത് 10 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഏപ്രിൽ ആദ്യം 13 ഗ്രാം ബ്രൗൺഷുഗർ, 110 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയുമായി മൂന്നുപേരെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ അബ്ദുൽ കരീം, സജീവ് കുമാർ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജിബിൽ, നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.