ആലപ്പുഴ ലൈവ്​

ആലപ്പുഴ റെയിൽവേക്ക് വേണം, പുതിയ എം.പിയുടെ കരുതൽ ആലപ്പുഴ-എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കലാണ് അടിയന്തരമായി നടപ്പാക്കേണ്ടത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് വരാനുള്ള എല്ലാ റോഡും പൊട്ടിെപ്പാളിഞ്ഞു കുണ്ടും കുഴിയുമാണ്. സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ്ഫോം അെഞ്ചണ്ണമാക്കി വർധിപ്പിക്കണം. 24 മണിക്കൂറും പ്രവർത്തനമുള്ള ഇൻഫർമേഷൻ സൻെറർ ഉടനടി സൗകര്യം ചെയ്യണം. 24 കോച്ചുള്ള ട്രെയിനുകളുടെ മുകൾ ഭാഗം ഷെൽട്ടറിങ് സൗകര്യങ്ങളോടുകൂടി പ്ലാറ്റ്ഫോമുകൾ ക്രമീകരിക്കണം. യാത്രക്കാരുടെ കണ്ണിൽ കാണത്തക്കവണ്ണം സ്റ്റേഷൻെറ വടക്കുഭാഗത്ത് എസ്കലേറ്റർ സ്ഥാപിക്കണം. പ്രായംചെന്നവർക്ക് യാത്ര ചെയ്യാൻ നിലവിെല സൗകര്യങ്ങൾ പര്യാപ്തമല്ല. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന റസ്റ്റാറൻറ് അടച്ചുപൂട്ടിയിട്ട് 20 ദിവസത്തോളമായി. കുടിവെള്ളത്തിനും ഭക്ഷണത്തിനും എല്ലാ പ്ലാറ്റ്ഫോമിലും സൗകര്യം ഉണ്ടാക്കണം. അത്യാഹിതം സംഭവിച്ചാൽ ഫസ്റ്റ് എയ്ഡ് ബോക്സ്പോലും ഇവിടെയില്ല. അടിയന്തര വൈദ്യസേവന സൗകര്യങ്ങൾ സജ്ജമാക്കണം. മൊബൈൽ റീചാർജ് സൗകര്യം രണ്ടു പ്ലാറ്റ്ഫോമിലും ഉറപ്പുവരുത്തണം. ചാർജ് പോയൻറുകളുടെ എണ്ണം കൂട്ടണം. സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് വിശ്രമസൗകര്യങ്ങൾ വികസിപ്പിക്കണം. പണം നൽകി ഉപയോഗിക്കുന്ന ശൗചാലയങ്ങളും നിർമിക്കണം. മിനി മെഡിക്കൽ സ്റ്റോർ സ്റ്റേഷനിൽ സജ്ജീകരിക്കണം. ആലപ്പുഴ ടൂറിസ്റ്റ് കേന്ദ്രമായതിനാൽ സഞ്ചാരികൾക്ക് ഉപകാരപ്രദമാവുന്ന 24 മണിക്കൂർ ഇൻഫർമേഷൻ കൗണ്ടറുകൾ സ്ഥാപിക്കണം. മാരാരിക്കുളം ക്രോസിങ് സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോം ഉടനടി നിർമിക്കണം. കെ. ഹൈദർ അലി പ്രസിഡൻറ്, ആലപ്പുഴ-തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.