കൊച്ചി: ജനിതകമായി വരാവുന്ന രോഗങ്ങള്‍ കണ്ടെത്താനും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനും സഹായകമാകുന്ന 'വീജിനോ മിക്‌സ്' ജനിതക പരിശോധനയുമായി ബംഗളൂരു ആസ്ഥാനമായ വീറൂട്ട്‌സ് വെല്‍നസ് സൊലൂഷന്‍സ് കേരളത്തില്‍. പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ജനിതക പരിശോധന ഇതാദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. ജനിതകമായി കൈമാറപ്പെടാന്‍ ഇടയുള്ള രോഗങ്ങൾ കണ്ടെത്താനുള്ള ജീന്‍ ടെസ്റ്റ് നടത്തുന്നതിന് വീറൂട്ട്‌സ് പ്രമോട്ട് ചെയ്യുന്ന ബ്രാന്‍ഡാണ് വീജിനോമിക്‌സ്. പാരമ്പര്യമായി ലഭിക്കുന്ന ചില പ്രത്യേക ജനിതക വ്യതിയാനങ്ങള്‍ രോഗത്തിന് നേരിട്ട് കാരണമാകുന്നില്ലെങ്കിലും രോഗം പിടിപെടുന്നതില്‍ സംഭാവന ചെയ്യാറുണ്ട്. ഒരേ കുടുംബത്തില്‍ തന്നെ ജനിതക വ്യതിയാനമുള്ള ചിലര്‍ക്ക് രോഗം പിടിപെടുമ്പോള്‍ മറ്റു ചിലര്‍ക്ക് രോഗം പിടിപെടില്ല. ജനിതകമായി രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികളില്‍ ജനിതക വ്യതിയാനത്തിന് പുറമേ രോഗം വരാനുള്ള സാധ്യത മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചാകാമെന്ന് വീറൂട്ട്‌സ് ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. അനുരാധ ഉടുമുടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കമ്പനി നല്‍കുന്ന ജനറ്റിക് ടെസ്റ്റിങ് കിറ്റില്‍ ശേഖരിക്കുന്ന ഉമിനീര്‍ സാമ്പിള്‍ കമ്പനിയുടെ ലോജിസ്റ്റിക് ടീം വീട്ടിലെത്തി സ്വീകരിക്കും. രക്തസാമ്പിള്‍ പരിശോധന വീറൂട്ട്‌സ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഹൈദരാബാദ് ആസ്ഥാനമായ ജീന്‍ടെക്കുമായി സഹകരിച്ച് ലഭ്യമാക്കുന്ന വീജിനോമിക്‌സ് ടെസ്റ്റ് എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ളതാണെന്നും വീറൂട്ട്‌സ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.