മുന്നറിയിപ്പ് ബോർഡിന് പുല്ലുവില; എടത്തല മലേപ്പള്ളി-നൊച്ചിമ റോഡിൽ മാലിന്യം

എത്തല: എടത്തല മലേപ്പള്ളി-നൊച്ചിമ റോഡിൽ കൊയേലിമലക്ക് സമീപം റോഡരികിൽ എടത്തല പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ ് ബോർഡുകളെല്ലാം അവഗണിച്ച് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നു. ഇതിനുമുമ്പ് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മാലിന്യം കുഴിയെടുത്ത് കുഴിച്ചുമൂടി വൃത്തിയാക്കിയിരുന്നു. എന്നാൽ, പുറമ്പോക്കുഭൂമിക്ക് ചുറ്റും റോഡിൽ വീണ്ടും മാലിന്യം നിറയുകയാണ്. കാൽനടക്കാർക്കും വിദ്യാർഥികൾക്കും ദുർഗന്ധംമൂലം യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. തെരുവുനായ് ശല്യവും രൂക്ഷമാണ്. എടത്തല പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലെ 'ക്ലീൻ എടത്തല' പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശം മാലിന്യമുക്തമാക്കണമെന്നും നിരീക്ഷണകാമറ സ്ഥാപിക്കുകയും നടപ്പാതകൾ നിർമിക്കുകയും ചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ഫോട്ടോ ea puka malinyam എടത്തല മലേപ്പള്ളി-നൊച്ചിമ റോഡിൽ കൊയേലിമലക്ക് സമീപം പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളെല്ലാം അവഗണിച്ച് മാലിന്യം നിക്ഷേപിച്ചിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.