കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തേ ാമസിൽ തുടങ്ങി. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സിനഡിന് മുന്നോടിയായി പ്രാരംഭ ധ്യാനം നയിച്ചു. തുടർന്ന് മേജർ ആർച് ബിഷപ്പിെൻറ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ഒരുമിച്ചു ദിവ്യബലിയർപ്പിച്ചു. മേജർ ആർച് ബിഷപ്പിെൻറ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീളും. സഭയുടെ 27ാമത് സിനഡിെൻറ ഒന്നാമത്തെ സെഷനാണ് തിങ്കളാഴ്ച ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.