രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്​റ്റാര്‍ട്ടപ് സമുച്ചയം കളമശ്ശേരിയിൽ; ഉദ്​ഘാടനം 13ന്

കൊച്ചി: നൂതനാശയങ്ങള്‍ക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ സം യോജിത സ്റ്റാര്‍ട്ടപ് സമുച്ചയമായ ഇൻറഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൗമാസം 13ന് ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയിൽ കേരള സ്റ്റാര്‍ട്ടപ് മിഷ​െൻറ (കെ.എസ്.യു.എം) ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് (ടി.എസ്) അന്തര്‍ദേശീയ നിലവാരത്തില്‍ 1.80 ലക്ഷം ചതുരശ്ര അടിയില്‍ സമുച്ചയം സജ്ജമായത്. കെ.എസ്.യു.എമ്മി​െൻറ സഹകരണത്തോടെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മ​െൻറ് (ഐ.ഐ.ഐ.ടി.എം-കെ) സ്ഥാപിച്ച മേക്കര്‍ വില്ലേജ്, ഹാർഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്സിലറേറ്ററായ ബ്രിങ്ക്, അർബുദ ചികിത്സാ ഗവേഷണ ഇന്‍കുബേറ്ററായ ബ്രിക്, കെ.എസ്. യു.എം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സ​െൻറര്‍ ഫോര്‍ ബയോടെക്നോളജിയുടെ സഹകരണത്തോടെ രൂപവത്കരിച്ച ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റ്, യൂനിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപം നൽകിയ മികവി​െൻറ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇവിടെ പ്രവര്‍ത്തിക്കുക. 13.5 ഏക്കറിലുള്ള ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സ്റ്റാര്‍ട്ടപ് മേഖലയിലെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളായ ഇന്‍കുബേറ്ററുകളും ആക്സിലറേറ്ററുകളും പുത്തന്‍ സാങ്കേതികവിദ്യ മേഖലയിലുള്ള മികവി​െൻറ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ചുലക്ഷത്തോളം ചുതുരശ്ര അടി നിര്‍മാണ മേഖലയുമായി രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭക പരീക്ഷണത്തിനും പ്രവര്‍ത്തനത്തിനും ഉപജീവനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന ഏറ്റവും വലിയ വര്‍ക്ക്-ലീവ്-പ്ലെ മേഖലയായി ഇത് മാറും. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് സ്ഥാപിച്ച ഫാബ് ലാബ്, മേക്കര്‍ വില്ലേജിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാൻ ബൃഹത്തായ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് സൗകര്യം എന്നിവയും ടി.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.