കായംകുളം: സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിേക്കറ്റു. കെ.പി റോഡിൽ ഒന്നാംകുറ്റി ജങ്ഷന് കിഴക്ക് തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോയ കവിത ബസിെൻറ പിന്നിൽ മേരിമാത ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസുകളും കായംകുളം മുതൽ മത്സരിച്ചോടിക്കുകയായിരുന്നു. മുേമ്പപോയ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തുക അടക്കണം ചെങ്ങന്നൂർ: വെൺമണി ഗ്രാമപഞ്ചായത്തിലെ ഒന്നുമുതൽ ആറുവരെയുള്ള വാർഡുകളിലെ മുട്ടക്കോഴി വളർത്തൽ (പൊതുവിഭാഗം) ഗുണഭോക്തൃപട്ടികയിൽ ആദ്യത്തെ 25ൽ ഉൾപ്പെട്ടിട്ടുള്ളവർ ഗുണഭോക്തൃവിഹിതമായ 500 രൂപ വെറ്ററിനറി ഡിസ്പെൻസറിയിൽ അടക്കണം. ഇൗ മാസം 10, 11 തീയതികളിൽ ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയും അപേക്ഷാഫോമും പൂരിപ്പിച്ച് നൽകണം. ഗുണഭോക്തൃപട്ടിക ആശുപത്രി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.