കൂത്താട്ടുകുളം: വിദ്യാഭ്യാസ വകുപ്പിെൻറ മണ്ഡലത്തിലൊരു മികവിെൻറ കേന്ദ്രം പദ്ധതിയിൽ പെടുത്തി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നിർമാണം ആരംഭിക്കുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള രണ്ട് മന്ദിരം പൊളിച്ചുമാറ്റും. എ.ഇ.ഒ ഓഫിസ് മന്ദിരവും പ്രവേശന കവാടത്തിന് അഭിമുഖമായി കൊടിമരത്തോടുചേർന്നുള്ള കെട്ടിടവുമാണ് പൊളിച്ചുമാറ്റുന്നത്. എ.ഇ.ഒ ഓഫിസ് ടൗണിലെ നഗരസഭയുടെ ഉടമസ്ഥതയിെല മുറിയിലേക്ക് മാറ്റും. ഓഫിസ് ഇരിക്കുന്ന ഭാഗത്ത് ഒരുകോടി മുടക്കിൽ എട്ട് ക്ലാസ് മുറി പണിയാൻ ടെൻഡർ നടപടി പൂർത്തിയായി. ആറുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. സ്കൂൾ മുറ്റത്തിന് വിസ്തൃതി കൂടുന്നതോടെ ചുറ്റും പുൽത്തകിടിയും പൂന്തോട്ടവും നിർമിക്കാൻ സാധിക്കും. അസംബ്ലി നടത്തുന്ന ഭാഗം ടൈൽ വിരിക്കുന്നതിന് നഗരസഭ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തെ വിദ്യാഭ്യാസ വകുപ്പ് പ്രീ പ്രൈമറി ലീഡ് സ്കൂളായി തെരഞ്ഞെടുത്തു. ഈ വർഷം ഒരുലക്ഷം രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമാക്കും. വരുംവർഷങ്ങളിൽ 20 കുട്ടികൾക്ക് ഒരുടീച്ചർ, ക്ലാസ് മുറി തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഹെഡ്മിസ്ട്രസ് ആർ. വത്സലദേവി, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് എന്നിവർ പറഞ്ഞു. ജൈവവൈവിധ്യ പാർക്ക്, സയൻസ് പാർക്ക്, സർഗവിദ്യാലയം പദ്ധതികൾക്കും സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാർച്ചിനുമുമ്പ് എല്ലാ ക്ലാസും ഹൈടെക് ആക്കാൻ വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.