പാട്ടുകൂട്ടം പരിപാടി സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പാട്ടുകൂട്ടം പരിപാ ടി ലൈബ്രറി അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പാട്ടുകൂട്ടം കൺവീനർ കെ.ബി. ചന്ദ്രശേഖരൻ ഗായകരെ പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, ഗായകൻ എ.പി. കുഞ്ഞ്, പായിപ്ര സർവിസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെംബർ പി.എ. ബിജു, പാട്ടുകൂട്ടം കോഓഡിനേറ്റർ ഇ.എ. ബഷീർ എന്നിവർ സംസാരിച്ചു. അനന്യ, ചന്ദ്രശേഖരൻ തൃക്കളത്തൂർ, എസ്. ഗൗരി, എ.കെ, സുശീലൻ, മാർട്ടിൻ, എ.പി. കുഞ്ഞ്, ടി.ജെ. അജി, സി.കെ. രാജേന്ദ്രൻ, മനോജ് തൃക്കളത്തൂർ, ശ്രീറാം, വിമൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.