അഖിലേന്ത്യ പണിമുടക്ക് പ്രചാരണയോഗം

മൂവാറ്റുപുഴ: അഖിലേന്ത്യ പണിമുടക്കി​െൻറ പ്രചാരണാർഥം എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ആവോലി, പായിപ്ര കേന്ദ്രങ് ങളിൽ പൊതുസമ്മേളനങ്ങൾ നടത്തി. ആവോലി അടൂപറമ്പിൽ നടന്ന സമ്മേളനം എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് അൻവർ ഉദ്ഘാടനം ചെയ്തു. ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. കെ.എസ്. സുരേഷ്, വാസുദേവൻ എന്നിവർ സംസാരിച്ചു. പായിപ്ര സ്കൂൾ ജങ്ഷനിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറി സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ഏരിയ പ്രസിഡൻറ് കെ.കെ. പുഷ്പ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. മുനീർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ജാഫർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.