​െട്രയിൻ കുതിച്ചുപായുമ്പോൾ തെറിക്കുന്ന മെറ്റൽ കാൽനടക്കാർക്ക്​ ഭീഷണി

അരൂർ: അരൂർ മാർക്കറ്റിന് സമീപത്തെ മേൽപാലത്തിലൂടെ െട്രയിൻ പായുമ്പോൾ മെറ്റൽ തെറിച്ചുവീണ് കാൽനടക്കാർക്കും മറ്റു ം പരിക്കേൽക്കുന്നത് പതിവാകുന്നു. റെയിൽവേ മേൽപാലത്തിൽ പാളത്തി​െൻറ സുരക്ഷക്ക് നിരത്തിയ മെറ്റലുകളാണ് താഴേക്ക് തെറിച്ച് അപകടമുണ്ടാക്കുന്നത്. ഇരുചക്ര വാഹനയാത്രികരുടെ തലയിൽ മെറ്റൽ വീഴുന്നത് പതിവാണ്. ഇതേതുടർന്ന് നാട്ടുകാർ റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. അരൂർ-തോപ്പുംപടി സംസ്ഥാനപാതയിൽ ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്നയിടത്താണ് മേൽപാലം പണിതത്. പാളത്തി​െൻറ ഇരുവശത്തും നടുക്കും മെറ്റൽ നിരത്തിയിട്ടുണ്ട്. ഇവ റോഡിലേക്ക് തെറിച്ചുവീഴാതിരിക്കാനുള്ള സുരക്ഷാസംവിധാനമില്ല. മേൽപാലത്തി​െൻറ ഇരുവശത്തും സുരക്ഷാതട്ടുകളൊരുക്കി മെറ്റൽ റോഡിലേക്ക് തെറിച്ചുവീഴുന്നത് തടയണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകാൻ ഒരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും. നാമജപറാലി അരൂർ: ശബരിമല ക്ഷേത്രത്തിൽ യുവതികൾ ദർശനം നടത്തിയതിൽ എൻ.എസ്.എസ് എരമല്ലൂർ ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപറാലി നടത്തി. കരയോഗം പ്രസിഡൻറുമാരായ സുരേന്ദ്രനാഥൻ നായർ, കെ. ഗോപകുമാർ, താലൂക്ക് യൂനിയൻ കമ്മിറ്റി അംഗം രാജീവ്, കരയോഗം സെക്രട്ടറി നാരായണൻകുട്ടി നായർ, രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.