ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ 15 റോഡിന് 35 കോടിയുടെ നിർമാണപ്രവർത്തനത്തിന് പൊതുമരാമത്ത് വകുപ്പിെൻറ ഭരണാനുമതി ലഭിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. മന്ത്രി ജി. സുധാകരൻ എം.എൽ.എ നൽകിയ അഭ്യർഥനയെത്തുടർന്നായിരുന്നു നടപടി. ശബരിമല വില്ലേജ് റോഡ്-പുലിയൂർ ക്ഷേത്രം മാവേലിക്കര റോഡ് (നാല് കോടി), കല്ലിശ്ശേരി അമ്പീരേത്തുപടി മിത്രമഠം പാലം കുത്തിയതോട് റോഡ് (അഞ്ച് കോടി), അഴകത്തുപടി മുണ്ടോലിക്കടവ് റോഡ് (മൂന്ന് കോടി), ആലാ ഉമ്മത്തുംപടി സർപ്പത്തുംപടി മലയിൽപടി റോഡ് (2.40 കോടി), കല്ലിശ്ശേരി കുറ്റിക്കാട്ട് പടി റോഡ് (60 ലക്ഷം), എണ്ണക്കാട് മാമ്പ്രപ്പാടം റോഡ് (കാടൻമാവ് പടനിലം ചെറിയനാട് -മൂന്ന് കോടി), കുത്തിയതോട് അലുംതുരുത്തി റോഡ് (50 ലക്ഷം), അങ്ങാടിക്കൽ പുത്തൻകാവ് റോഡ് (1.50 കോടി), മിത്രമഠം പാലച്ചുവട് റോഡ് (മൂന്ന് കോടി), കോടുകുളഞ്ഞി കല്യാത്ര റോഡ് (രണ്ടുകോടി), പെണ്ണുക്കര കക്കട റോഡ് (എട്ട് കോടി), ആൽത്തറ ജങ്ഷൻ മിനിസിവിൽ സ്റ്റേഷൻ ജില്ല ആശുപത്രി റോഡ്, എൻജിനീയറിങ് കോളജ് നന്ദാവനം റോഡ്, ബഥേൽ ജങ്ഷൻ റെയിൽവേ ഓവർ ബ്രിഡ്ജ് റോഡ്, പേരിശ്ശേരി മുണ്ടൻകാവ് റോഡ് (രണ്ട് കോടി) എന്നിവയാണ് അനുമതി ലഭിച്ച റോഡുകൾ. സി.പി.എമ്മുകാർ ആക്രമിക്കപ്പെട്ട കേസ്: പഞ്ചായത്ത് അംഗം അടക്കം എട്ടുപേർ അറസ്റ്റിൽ ചെങ്ങന്നൂർ: ഹർത്താൽ ദിനത്തിൽ തിരുവൻവണ്ടൂരിൽ സി.പി.എമ്മുകാർ ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിൽ ഗ്രാമപഞ്ചായത്ത് അംഗം അടക്കം എട്ടുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് അംഗം വനവാതുക്കര തോണ്ടറപ്പടി വീട്ടിൽ ഗോപി (35), നടുവിലേക്ക് ഹരിശ്രീ നിവാസിൽ ഹരിക്കുട്ടൻ നായർ (53), പുല്ലാണ തെക്കേതിൽ സൻജീവ് (19), നന്നാട് കോട്ടക്കകത്ത് പ്രവീൺ (27), ഇരമല്ലിക്കര എള്ളുതാഴ്ചയിൽ നിഷാദ് കൃഷ്ണ (20), തോട്ടത്തുമാലിയിൽ അജയകുമാർ (39), വനവാതുക്കര വഞ്ഞിപ്പുഴേത്ത് അനീഷ് (28), ഉമയാറ്റുകര കുന്നും തറയിൽ മധു (29) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിെൻറ പേരിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.