സംഘർഷത്തി​െൻറ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്​ -യു.ഡി.എഫ്

കൊച്ചി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടരുന്ന സംഘർഷാവസ്ഥയുടെ പൂർണ ഉത്തരവാദിത്തം മുഖ് യമന്ത്രി പിണറായി വിജയനാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. സുപ്രീംകോടതി വിധി സമന്വയത്തോടെയും പക്വതയോടെയും സാവകാശം തേടിയും നടപ്പാക്കാൻ മുഖ്യമന്ത്രി തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധികാരഭ്രമവും ധാർഷ്ഠ്യവുമാണ് സ്ഥിതി വഷളാക്കിയത്. തെറ്റുതിരുത്താൻ മുഖ്യമന്ത്രിയും സി.പി.എമ്മും തയാറാകണം. യുവതികൾ ശബരിമലയിൽ സ്വയം വന്നതല്ല. സർക്കാർ സ്പോൺസർ ചെയ്തു കൊണ്ടുപോയതാണ്. ആംബുലൻസിൽ കയറ്റിയതും മഫ്തി പൊലീസി​െൻറ അകമ്പടിയും ഐ.ജിയുടെ അതിഥിയാണെന്ന് ഗെസ്റ്റ് ഹൗസിൽ അറിയിച്ചതും സർക്കാർ ഇടപെടലി​െൻറ തെളിവാണ്. സി.പി.എം നേതാക്കൾ ബന്ധപ്പെട്ടിരുന്നെന്ന യുവതിയുടെ സഹോദര​െൻറ വെളിപ്പെടുത്തലുമുണ്ട്. സർക്കാർ ശത്രുവായി കാണുന്നത് വിശ്വാസത്തെയാണ്. യുവതിപ്രവേശത്തി​െൻറ പേരിൽ സംഘ്പരിവാറും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. അവരുടെ അജണ്ട നടപ്പാക്കാൻ വേണ്ട അനുകൂല സാഹചര്യം ഒരുക്കുകയാണ് മുഖ്യമന്ത്രി. ആളില്ലാതിരുന്ന സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പിയുടെ സമരത്തിന് ശ്രദ്ധയും ശക്തിയും നൽകി. വനിതാമതിലിനെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ അഭിപ്രായം തുറന്നുപറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.