കൊച്ചി: വനിതാമതിലുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ ഹരജി ഹൈകോടതി തള്ളിയെന്ന രീതിയില്‍ ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വ്യക്തമാക്കി. ഹരജി തിങ്കളാഴ്ച പരിഗണിക്കും. പ്രളയവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ ഹരജിയെത്തുടര്‍ന്ന് രണ്ട് പ്രമുഖ മലയാള മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രളയാനന്തരം ചെയ്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍, പണമില്ലാത്തതിനാല്‍ പരസ്യം സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ മറുപടിയെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വനിതാമതിലിന് ചെലവഴിക്കാന്‍ സര്‍ക്കാറിന് പണം പ്രശ്‌നമല്ല. സര്‍ക്കാര്‍ഫണ്ട് ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഡിസംബര്‍ ഒന്നിന് ഇറക്കിയ സര്‍ക്കുലറില്‍ എല്ലാ വീടുകളിലും കാമ്പയിന്‍ നടത്തണമെന്നും ആവശ്യമുള്ള ഫണ്ട് ചെലവഴിക്കാമെന്നും ഫണ്ട് ധനകാര്യവകുപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കിലും സര്‍ക്കുലറിലും വൈരുധ്യമുണ്ട്. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെങ്കില്‍ വനിതാമതിലിന് പണം എവിടെനിന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നില്ലെന്ന വാദവും കളവാണ്. 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് റീജനല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ വനിതാമതിലുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തില്‍ എല്ലാ പ്രിന്‍സിപ്പൽമാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പ്രവാസി ചിട്ടി ഫണ്ടിലൂടെ സമാഹരിച്ചത് 3.1 കോടിയും അതിെൻറ പരസ്യത്തിനായി ചെലഴിച്ചത് 5.1 കോടിയാണെന്നും ധനമന്ത്രിതന്നെ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഖജനാവ് കൊള്ളയടിക്കാനും ധൂര്‍ത്തിനായും സര്‍ക്കാര്‍ വകുപ്പുകള്‍ മത്സരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. ബി.ജെ.പി സര്‍ക്കാറിെൻറ നാലരവര്‍ഷത്തെ ജനദ്രോഹ ഭരണത്തിെൻറ വിലയിരുത്തലാണ് അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ മതേതര മനസ്സിെൻറ വലിയ വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.