പെരുമ്പാവൂര്‍: 'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജനയാത്ര ഞായറാഴ്ച പെരുമ്പാവൂരില്‍ എത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കഴിഞ്ഞ 24ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ചതാണ് യുവജനയാത്ര. വൈകീട്ട് 5.30ന് ആയിരക്കണക്കിന് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ പരേഡോടെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സമാപനം. തുടര്‍ന്ന് പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. ഷറഫ് അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍, കെ.എം. ഷാജി, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, പി.പി. തങ്കച്ചന്‍, ജോസഫ് വാഴക്കന്‍ എന്നിവര്‍ സംസാരിക്കും. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എസ്. ഷറഫ്, സുബൈര്‍ ഓണമ്പിള്ളി, എന്‍.പി. ഉസ്മാന്‍, സി.എം. അനസ്, ടി.എ.എം. ബഷീര്‍, ഷിബു മീരാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.