പ്രളയം: ആരോഗ്യസ്​ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന്​ 2.83 കോടി

കൊച്ചി: പ്രളയത്തിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ സൗകര്യങ്ങൾ പുനഃ സ്ഥാപിക്കാൻ 2.83 കോടിയുടെ നിർമാണപ്രവൃത്തികൾക്ക് ഭരണാനുമതി. ഒരു സാമൂഹികാരോഗ്യ കേന്ദ്രം, മൂന്ന് കുടുംബാരോഗ്യകേന്ദ്രങ്ങൾ, രണ്ട് പ്രാഥമികാരോഗ്യകേന്ദ്രം, 16 സബ്സ​െൻററുകൾ എന്നിവിടങ്ങളിലെ നിർമാണ, അറ്റകുറ്റപ്പണിക്കാണ് അനുമതി നൽകിയത്. ജില്ലയിലാകെ 40 ആരോഗ്യ സ്ഥാപനങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. 10.75 കോടിയുടെ പദ്ധതികളാണ് ആരോഗ്യകേന്ദ്രങ്ങളുടെ പുനർനിർമാണത്തിന് കണക്കാക്കിയിട്ടുള്ളത്. ഏലൂർ പ്രാഥമികാരോഗ്യകേന്ദ്രം, നായരമ്പലം കുടുംബാരോഗ്യകേന്ദ്രം എന്നിവ പൂർണമായും മുങ്ങിയിരുന്നു. പറവൂർ താലൂക്ക് ആശുപത്രി, മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രം, മഞ്ഞപ്ര, ഗോതുരുത്ത്, കരുമാലൂർ, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കടുങ്ങല്ലൂർ, പിഴല, ആവോലി, മുളവുകാട്, ചൂർണിക്കര, ചിറ്റാറ്റുകര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നാശനഷ്ടമുണ്ടായ മറ്റ് ആശുപത്രികൾ. ഇവക്ക് പുറമെ 26 സബ്സ​െൻററുകളിലും നഷ്ടമുണ്ടായി. ഇവയിൽ നാലെണ്ണം പൂർണമായും വെള്ളത്തിലായി. മറ്റ് സ്ഥാപനങ്ങളുടെ പ്രവൃത്തികൾക്ക് വിശദ പദ്ധതി തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 40 ആരോഗ്യ സ്ഥാപനങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാനുള്ള പ്രവൃത്തികളും നടന്നുവരികയാണ്. ഇതിൽ അയ്യമ്പിള്ളി, ചിറ്റാറ്റുകര, മുനമ്പം ആരോഗ്യസ്ഥാപനങ്ങളിലെ നിർമാണ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി. 45 ലക്ഷമാണ് അനുവദിച്ചത്. നേരിയമംഗലം, ഇടപ്പള്ളി, പോത്താനിക്കാട്, പാലക്കുഴ, മഞ്ഞല്ലൂർ, വാളകം, കൂനൻമാവ്, മുളവുകാട്, കാക്കനാട്, കീഴ്മാട്, രായമംഗലം, ആരക്കുന്നം, പനങ്ങാട്, നെട്ടൂർ, പിണ്ടിമന, കടവൂർ, തുറവൂർ, ബിനാനിപുരം, എലൂർ, കുമാരപുരം, തിരുവായൂർ, ഉദയംപേരൂർ, എടവനക്കാട്, ആലങ്ങാട്, ചൂർണിക്കര, എടത്തല, തിരുവാങ്കുളം, മുടക്കുഴ, ഒക്കൽ, പാറക്കടവ്, അയ്യമ്പുഴ, ചെറുവാട്ടൂർ, കോട്ടപ്പടി, പുന്നെക്കാട്, കണ്ടക്കടവ്, ആവോലി, മലയാറ്റൂർ എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന മറ്റ്സ്ഥാപനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.