കൊച്ചി: ഇന്ദിരഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയുടെ 2018 ഡിസംബർ സെഷനിലെ ടേം എൻഡ് പരീക്ഷകൾ ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് ഇന്ദിരഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി കൊച്ചി പ്രാദേശികകേന്ദ്രം ഡയറക്ടർ ഡോ. ജെ.എസ്. ഡോറത്തി അറിയിച്ചു. ഇത്തവണ കൊച്ചി പ്രാദേശിക കേന്ദ്രത്തിെൻറ കീഴിലുള്ള 12 പരീക്ഷകേന്ദ്രങ്ങളിലായി 48,022 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷാർഥികൾക്കുള്ള ഹാൾടിക്കറ്റുകൾ ഇഗ്നോയുടെ www.ignou.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി പ്രാദേശിക കേന്ദ്രവുമായി 0484 2340203, 2348189 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.