സൗജന്യ യു.ജി.സി നെറ്റ് കോച്ചിങ്​

കൊച്ചി: ജെ.ആര്‍.എഫ്/നെറ്റ് (പേപ്പര്‍ 1) യോഗ്യത പരീക്ഷയ്ക്ക് തയാറെടുക്കുന്ന പിന്നാക്ക, മറ്റര്‍ഹ വിഭാഗത്തിലുള്ളവര്‍ക്കായി കൊച്ചി സർവകലാശാലയില്‍ സൗജന്യ പരിശീലന പരിപാടി നടത്തുന്നു. നവംബര്‍ 27 മുതല്‍ സർവകലാശാല ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്‍ നടത്തുന്ന സമഗ്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 27 ന് രാവിലെ ഒമ്പതിന് അമിനിറ്റി സ​െൻററില്‍ പ്രവര്‍ത്തിക്കുന്ന ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെല്ലില്‍ (ഫോണ്‍- 9946167556, ഇമെയില്‍ eoc@cusat.ac.in) രജിസ്റ്റര്‍ ചെയ്യണം. മത്സ്യ വ്യവസായ സംരംഭകത്വ പരിശീലനം കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാല എറണാകുളം കാമ്പസിലുള്ള നാഷനല്‍ സ​െൻറര്‍ ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് മത്സ്യ കൃഷി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. മറൈന്‍ ബയോളജി/ഫിഷറീസ്/ ഇൻഡസ്ട്രിയല്‍ ഫിഷറീസ്/ അക്വാകള്‍ചര്‍ എന്നിവയിലേതിലെങ്കിലും ബിരുദം/ഡിേപ്ലാമ അഥവ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷാഫോറം ncaah.org /www.manage.gov.inൽ. പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, നാഷനല്‍ സ​െൻറര്‍ ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത്, ലേക്‌സൈഡ് കാമ്പസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-682016 എന്ന വിലാസത്തിലോ, isbsingh@gmail.com ൽ ഇ മെയിൽ ചെയ്യുകയോ വേണം. അവസാന തീയതി: നവംബര്‍ 30. ഫോണ്‍: 0484-231120,9447631101)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.