കൊച്ചി: ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരത്തിൽ തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിെൻറ വിജയത്തിന് ഇരട്ടിമധുരമാണ്. ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മത്സരാർഥികൾ കോടതിവിധിയിലൂടെയാണ് ജില്ലതലത്തിൽ എത്തിയത്. സേക്രഡ് ഹാർട്ടിെൻറ വൃന്ദവാദ്യ വിജയത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. നിരവധി വർഷങ്ങളിൽ സംസ്ഥാനതലത്തിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഉപജില്ല തലത്തിൽ രണ്ടാം സ്ഥാനത്തായതോടെ അപ്പീലിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ലോകായുക്തയെ സമീപിച്ച് കോടതി ഉത്തരവിലൂടെയാണ് അവർ ജില്ലയിൽ മത്സരിക്കാനെത്തിയത്. വിധിയിലൂടെ യോഗ്യത നേടിയ ഇവർക്ക് വിജയം മാത്രമായിരുന്നു ലക്ഷ്യം. മത്സരഫലമെത്തിയപ്പോൾ പോരാടി നേടിയ വിജയമെന്നപോലെ സേക്രഡ് ഹാർട്ടിന് ഒന്നാം സ്ഥാനം. അതുല്യമായ പ്രകടനമായിരുന്നു വിദ്യാർഥികൾ കാഴ്ചവെച്ചത്. അബ്ദുൽ ഹക്കീം- കീബോർഡ്, മൈക്കിൾ ജോ ഫ്രാൻസീസ്-മൃദംഗം, ഡ്രംസ്, ഇടക്ക, ജയിംസ് വിത്സൻ-ബേസ് ഗിറ്റാർ, നെവിൻപ്രിൻസ്-ഡ്രംസ് കോങ്കോസ്, അൻഷുൽ ജോ-കീബോർഡ്, അതുൽ ഫ്രാൻസീസ്-വയലിൻ എന്നിങ്ങനെയായിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്. പ്രിൻസ് ജോസഫാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഇദ്ദേഹത്തിെൻറ മകനാണ് നെവിൻ പ്രിൻസ് എന്ന മത്സരാർഥിയെന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.