കൊച്ചി: കെ. സുരേന്ദ്രനെതിരെ പൊലീസ് അനാവശ്യമായി കേസെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ഞായറാഴ്ച മാർച്ച് സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. െഎ.ജി. വിജയ് സാഖറെ, എസ്.പി യതീഷ് ചന്ദ്ര, കോട്ടയം എസ്.പി ഹരിശങ്കർ എന്നിവർ പിണറായിയുടെ കിങ്കരന്മാരായി അയ്യപ്പവേട്ട നടത്തുകയാണ്. ശബരിമലയിൽ സർക്കാർ ക്ഷണിച്ചുവരുത്തിയ വിവാദമാണ്. ശബരിമലയെക്കുറിച്ച് കോടിയേരിയുമായി പരസ്യസംവാദത്തിന് തയാറാണെന്നും തങ്ങളുടെ ഭാഗം യുക്തിഭദ്രമായി അവതരിപ്പിക്കാൻ ബി.ജെ.പിക്ക് കഴിയുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശനിയാഴ്ച കോഴിക്കോട്, തൃശൂർ ജില്ലകളിലെ കമീഷണർ ഓഫിസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. എറണാകുളം വുഡ്സ് മാനർ ഹോട്ടലിൽ ചേർന്ന കോർകമ്മിറ്റിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. 24 മുതൽ 27 വരെ നാലു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാൻ പാർട്ടിയിലെ എല്ലാ ഘടകങ്ങളോടും ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 25 മുതൽ 30 വരെ ഒപ്പുശേഖരണം നടത്തും. ഡിസംബർ ഞ്ചുമുതൽ 10 വരെ ഭക്തസദസ്സ് നടത്തും. ശബരിമലയിൽ നടവരവ് കുറഞ്ഞതിന് ഉത്തരവാദികൾ സർക്കാറും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡുമാണ്. സർക്കാർ കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ സത്യമുണ്ടാകാറില്ല. സി.പി.എമ്മിെൻറ അഴിമതിയെക്കുറിച്ച് പറയുന്ന സുരേന്ദ്രനെ സർക്കാർ കള്ളക്കേസിൽ കുടുക്കിയതാണ്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ നിയമസഹായവും പാർട്ടി നൽകും. ഇത് കോർകമ്മിറ്റിയിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.