കുന്നത്തുനാട് സഹകരണ ബാങ്ക് വിമതപക്ഷത്തിെൻറ ആരോപണം അടിസ്ഥാനരഹിതം -സി.പി.എം പള്ളിക്കര: കുന്നത്തുനാട് സഹകരണ ബാങ ്കിെൻറ കഴിഞ്ഞ അഞ്ചുവർഷം അഴിമതി നിറഞ്ഞതാണെന്ന വിമതപക്ഷ നേതാക്കൾക്ക് മറുപടിയുമായി സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കിയ വിമതപക്ഷ നേതാക്കളായ കെ.ഐ. മുസ്തഫ, കെ.എം. പരീത്, ടി.ബി. തമ്പി എന്നിവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളും കുന്നത്തുനാട്, പട്ടിമറ്റം ലോക്കൽ സെക്രട്ടറിമാരുമായ എൻ.എം. കരീം, സി.പി. ഗോപാലകൃഷ്ണൻ, ബാങ്ക് മുൻ പ്രസിഡൻറുമാരായ നിസാർ ഇബ്രാഹീം, കെ.എം. ഹുസൈൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് എടുക്കുന്ന ഓരോ തീരുമാനവും പാർട്ടി നിയോഗിച്ച പാർലമെൻററി പാർട്ടി വിളിച്ച് യോഗം ചേർന്ന് നിശ്ചയിച്ചതാണ്. അന്ന് പാർലമെൻററി പാർട്ടിയുടെ ലീഡർ ആരോപണം ഉന്നയിച്ച ടി.ബി. തമ്പിയാണ്. അപ്പോൾ ഉന്നയിക്കാത്ത ആക്ഷേപം പാർട്ടിയിൽനിന്ന് പുറത്ത് പോയപ്പോഴാണ് പറയുന്നത്. മുൻ ഡയറക്ടർ ബോർഡ് അംഗമായ കെ.എം. പരീതും ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ബാങ്കിെൻറ നേതൃത്വത്തിൽ വിളിച്ച നിക്ഷേപക സംഗമത്തിെൻറ കൺവീനറും കെ.എം. പരീതായിരുന്നു. ബാങ്ക് മുൻ ഭരണസമിതിയുടെ അവസാനത്തെ ഓഡിറ്റിങ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ടി.ബി. തമ്പിയാണ് അധ്യക്ഷത വഹിച്ചത്. കെ.എം. പരീതും കെ.ഐ. മുസ്തഫയും യോഗത്തിൽ ഉണ്ടായിരുന്നു. അപ്പോഴും ഇവരാരും ആരോപണം ഉന്നയിച്ചിട്ടിെല്ലന്നും അന്നത്തെ ബാങ്ക് പ്രസിഡൻറ് നിസാർ ഇബ്രാഹീം പറഞ്ഞു. പട്ടിമറ്റത്ത് നീതി മെഡിക്കൽ സ്റ്റോർ നിർമാണത്തിലും തമ്പിയാണ് ചുമതല വഹിച്ചത്. മുസ്തഫ ബാങ്ക് പ്രസിഡൻറാകുമ്പോൾ നഷ്ടം 2.36 കോടിയായിരുന്നത് 10 വർഷം കൊണ്ട് 6.16 കോടിയായി വർധിച്ചു. തുടർന്ന് വന്ന ബാങ്ക് പ്രസിഡൻറുമാരായ കെ.എം. ഹുസൈെൻറയും നിസാർ ഇബ്രാഹീമിെൻറയും കാലത്താണ് ആസ്തി വർധിപ്പിച്ചത്. ഇപ്പോൾ 30 കോടിയുടെ ആസ്തി ബാങ്കിനുണ്ട്. ജില്ല സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത മൂന്ന് കോടി ആ ഭരണ സമിതിയുടെ കാലത്തുതന്നെ തിരിച്ചടച്ചു. കൂടാതെ, ജീവനക്കാരുടെ ശമ്പള കുടിശ്ശികയായ 60 ലക്ഷം രൂപയും മുൻ ഭരണസമിതി നൽകി. ജില്ലയിലെ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള ബാങ്ക്, അച്ചടക്കമുള്ള ബാങ്ക് എന്ന നിലയിൽ കഴിഞ്ഞ ഭരണസമിതിക്ക് ജില്ല സഹകരണ ബാങ്കിെൻറ അവാർഡും ലഭിച്ചു. കഴിഞ്ഞ ഭരണസമിതി ഏഴുപേർക്ക് മാത്രമേ കാർഷിക വായ്പ അനുവദിച്ചിട്ടുള്ളൂ. ആരുടെയും വായ്പയും എഴുതിത്തള്ളിയിട്ടില്ല. വായ്പക്ക് അപേക്ഷിക്കുമ്പോൾ ഡയറക്ടർ ബോർഡ് ശിപാർശ മാത്രമാണ് ചെയ്യുന്നത്. അത് പരിശോധിച്ച് സ്ഥലം സന്ദർശിച്ച് തീരുമാനം എടുക്കുന്നത് സെക്രട്ടറിയാണ്. നിലവിലെ ഭരണസമിതിയിൽനിന്ന് തമ്പി രാജിവെക്കാൻ കാരണം ആരോഗ്യ പ്രശ്നമാണെന്നാണ് പാർട്ടിയെ രേഖാമൂലം അറിയിച്ചത്. തമ്പിക്കെതിരെ പാർട്ടി ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും ഇപ്പോഴും പാർട്ടിക്ക് തമ്പിയിൽ വിശ്വാസമാെണന്നും നേതാക്കൾ പറഞ്ഞു. പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുമുമ്പ് ചേർന്ന പാർലമെൻററി പാർട്ടിയിൽ കെ.ഐ. മുസ്തഫ ഒഴികെ 12 പേരും പങ്കെടുത്തു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞശേഷമാണ് പാർട്ടി സ്ഥാനാർഥിക്കെതിരെ മുസ്തഫ മത്സരിച്ചതും തമ്പിയും പരീതും പിന്തുണച്ചതും. വിമതപക്ഷ നിലപാട് എന്ന നിലയിൽ സ്വാഭാവിക നടപടിയായാണ് പാർട്ടിയിൽനിന്ന് പുറത്തായത്. തുടർന്ന് സുരക്ഷിതമല്ലാത്ത ഭരണസമിതിയിൽ തുടരേണ്ടെന്ന പാർട്ടി തീരുമാനത്തിെൻറ പുറത്താണ് എട്ട് ബോർഡ് അംഗങ്ങൾ രാജിവെച്ചതെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.