കൂത്താട്ടുകുളം: കഴിഞ്ഞ ആഴ്ചയിൽ കൂത്താട്ടുകുളം നഗരത്തെ വെള്ളത്തിൽ മുക്കിയ മഴക്കെടുതിയിൽ നാശനഷ്്ടം സംഭവിച്ച വ്യാപാരികൾക്ക് അഭ്യർഥിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താട്ടുകുളം യൂനിറ്റ് മന്ത്രി തോമസ് ഐസക്കിന് നിവേദനം നൽകി. 100ഓളം ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി. അന്നന്നത്തെ വരുമാനംകൊണ്ട് ഉപജീവനം നടത്തുന്ന കച്ചവടക്കാർക്ക് മഴക്കെടുതി വലിയ ദുരിതമാണ് ഉണ്ടാക്കിയത്. ഇവർക്ക് അർഹമായ നഷ്്ടപരിഹാരം സർക്കാർ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ കൂത്താട്ടുകുളം നഗരത്തിലൂടെ കടന്നുപോകുന്ന ചന്തത്തോടിെൻറ ഇരുകരകളിലും ഉണ്ടായിട്ടുള്ള കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. മേനാമാറ്റം മുതൽ ജയന്തി പാലം വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുകയും, അശ്വതി കവലയിലെ കലുങ്കിെൻറ പുനർ നിർമാണം, കൈത്തോടുകളുടെ പുനഃസ്ഥാപനം എന്നിവയിലൂടെ മാത്രമേ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയൂവെന്ന് സമിതി ഏരിയ സെക്രട്ടറി റോബിൻ ജോൺ വൻനിലം, ഭാരവാഹികളായ പി.പി. ജോണി, വി.എൻ. രാജപ്പൻ, ബസന്ത് മാത്യു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.