ചേർത്തല: ഓടയിൽനിന്നുള്ള മലിനജലത്തെ വേർതിരിച്ച് ശുദ്ധജലവും ജൈവവളവുമാക്കുന്ന വിദ്യയുമായി ചേർത്തല സെൻറ് ആൻറണീസ് ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥികളായ ജോമോൻ ജോർജും പ്രിൻസ് സോയിയും. ഒരുമുറി നിറയെ ഉൾക്കൊള്ളുന്ന സ്വീവേജ് വാട്ടർ ട്രീറ്റ്മെൻറ് മോഡലുമായാണ് ഇവർ മതിലകം ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ പ്രവൃത്തിപരിചയ മേളയിൽ ശ്രദ്ധേയരായത്. നിരവധി വാട്ടർ ടാങ്കുകൾ പരസ്പരം കുഴലുകളും മറ്റും ഉപയോഗിച്ച് ബന്ധിപ്പിച്ച് പ്രവർത്തിക്കുന്നതാണ് പ്ലാൻറ്. ഓടയിൽനിന്നുള്ള മലിനജലം ആദ്യത്തെ ടാങ്കിലെത്തിച്ച് അതിലെ മാലിന്യം അരിച്ചുമാറ്റി വരുന്ന വെള്ളം മറ്റൊരു ടാങ്കിലും മാലിന്യം വേറെ ടാങ്കിലും ശേഖരിക്കുന്നു. തുടർന്ന് വീണ്ടും അരിക്കുന്നു. സ്ക്രീനിങ് ടാങ്കിലെത്തുന്ന ജലത്തിലെ ഓയിലും മറ്റും നീക്കുകയാണ് ഇതിൽ ചെയ്യുന്നത്. പിന്നെ ഒലിയോപാലിക് എന്ന മെറ്റൽ ഉപയോഗിച്ച് പാൽപാടവെട്ടി മാറ്റുന്നപോലെ ഓയിലും ഗ്രീസും നീക്കം ചെയ്യും. തുടർന്ന് ജലത്തെ പ്രയ്മറി റെഡി വിറ്റേഷൻ ടാങ്കിലേക്കും പിന്നീട് എയ്റേ വേഷൻ ടാങ്കിലേക്കും കടത്തി ജലത്തിൽ ഓക്സിജൻ നൽകുന്നു. വീണ്ടും ഈ ജലത്തെ ഡിസ് ഇൻഫഷൻ ടാങ്കിലെത്തിച്ച് അണുമുക്തമാക്കുന്നു. തുടർന്ന് ക്ലോറിനേഷനും യു വി ട്രീറ്റ്മെൻറും ചെയ്യുന്നതോടെ ശുദ്ധജലം ലഭിക്കുന്നു. ആദ്യം മുതൽ അവസാനം വരെ ജലത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി കൃഷിക്ക് ഉപയോഗിക്കുന്ന വിധമാണ് മോഡലിൽ ചിത്രീകരിച്ചിരിക്കുന്നത്. കായൽപോളയെ ജൈവവളമാക്കി വിദ്യാർഥിനികൾ ചേർത്തല: കായലുകളെയും തോടുകളെയും മലിനമാക്കുന്ന പോളയിൽനിന്ന് കരകൗശല വസ്തുക്കളും ജൈവവളവുമായി നീരേറ്റുപുറം മുട്ടാർ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനികളായ ട്രീസ ജോസിയും ലിഷമോൾ സെബാസ്റ്റ്യനും. ചേർത്തല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ്, ഐ.ടി മേളയിലാണ് പ്രകൃതിയുടെ വില്ലനായ പോളയെ ഉപയോഗപ്രദമായി രൂപപ്പെടുത്തിയത്. കഴിഞ്ഞവർഷവും ഈ പ്രോജക്ടിൽ ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാന മേളയിൽ എ ഗ്രേഡും ഇവർ നേടിയിരുന്നു. പോള തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് വെയിലത്തിട്ട് ഉണക്കിയാണ് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത്. വട്ടി, െകാട്ട എന്നിവയാണ് തഴയുടെ സ്ഥാനത്ത് പോള ഉപയോഗിച്ച് നിർമിക്കുന്നത്. ഇങ്ങനെ എടുക്കുന്ന പോള കൂൺകൃഷിക്ക് കച്ചിക്ക് പകരമായും ഉപയോഗിക്കാം. കമ്പോസ്റ്റ് വളത്തിൽ കരിയിലക്ക് പകരമായും ഇവ ഉപയോഗിക്കാവുന്നതാണ്. ഉണക്കിയ പോളയിൽ ശർക്കര വെള്ളം തളിച്ച് ചാണകം ചേർത്ത് 45 ദിവസത്തെ പ്രോസസിങ്ങിലൂടെ ലഭിക്കുന്ന ജൈവവളം മികച്ച നിലവാരമുള്ളതാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.