നീർക്കുന്നം: മൂന്നുവർഷത്തെ ഇടവേളക്കുശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വികസനസമിതി യോഗം ചേർന്നു. എം.പിയും മന്ത്രിയും യോഗത്തിൽ എത്താത്തതിനാൽ നിർണായകമായ പല തീരുമാനങ്ങളും എടുക്കാൻ യോഗത്തിനായില്ല. കലക്ടർ അധ്യക്ഷനായ സമിതിയിൽ മെഡിക്കൽ കോളജിലെ എല്ലാ വിഭാഗം തലവന്മാരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളടക്കം അമ്പതോളം പേർ പങ്കെടുത്തു. വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനമായി. എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു. ആശുപത്രി വികസനസമിതിയുടെ വരവുെചലവ് നീരിക്ഷിക്കാനും കൈകാര്യം ചെയ്യാനും ഫിനാൻസ് കമ്മിറ്റിയുടെ ആവശ്യകതയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കൂടാതെ, മെഡിക്കൽ കോളജിൽ പ്രീ പെയ്ഡ് ടാക്സി സമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടു. കുടുംബശ്രീയുമായി സഹകരിച്ച് പാർക്കിങ് വിപുലീകരിക്കും. റോഡ് അപകടങ്ങളിൽപെട്ട് ഗുരുതര പരിക്കുമായി കൊണ്ടുവരുന്നവർക്ക് അടിയന്തരമായി സി.ടി സ്കാൻ ആദ്യദിവസം സൗജന്യമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ യോഗത്തിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ ഒ.പി സമയം കഴിഞ്ഞാൽ പ്രധാന ഡോക്ടർമാർ ചികിത്സിക്കാനില്ലാത്തതിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. പി.ജി ഡോക്ടർമാരാണ് പലപ്പോഴും ഉണ്ടാകുന്നത്. അതിനാൽ പ്രധാന ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഹോസ്പിറ്റൽ വികസനസമിതി ചെയർമാൻകൂടിയായ കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അഫ്സത്ത്, ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സാബു, യു.എം. കബീർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മെഡിക്കൽ കോളജിലെ വിവിധ ഡിപ്പാർട്മെൻറ് തലവന്മാർ, ഹോസ്പിറ്റൽ വികസനസമിതി സെക്രട്ടറി രാജു എന്നിവർ പങ്കെടുത്തു. ൈബക്കിലെത്തി മാല പൊട്ടിച്ച് കടന്നു മാവേലിക്കര: വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടുപേർ കവർന്നു. പുതിയകാവ് കാവിെൻറ തെക്കതിൽ രാധാമണിയുടെ (53) താലി ഉൾപ്പെടെയുള്ള മാലയാണ് പൊട്ടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ പുതിയകാവിലെ കട അടച്ച് വീട്ടിലേക്ക് പോകവെ പിന്നിലൂടെ എത്തിയാണ് പൊട്ടിച്ചുകടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.