​െകാച്ചിയിലെ സി.എൻ.ജി ലഭ്യത: ഹൈകോടതി കേന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: െകാച്ചിയിൽ ദ്രവീകൃത പ്രകൃതിവാതകത്തി​െൻറ (സി.എൻ.ജി) ലഭ്യത എത്രയെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈകോടതി. മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. ഡീസൽ ഒാേട്ടാറിക്ഷകൾ വലിയ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുെന്നന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് െകാച്ചി സ്വദേശി ചെഷയർ ടാർസൺ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വാഹനങ്ങളുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. ഇത്തരമൊരു നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും ഇക്കാര്യത്തിൽ സർക്കാറി​െൻറ വിശദീകരണവും മൂന്നാഴ്ചക്കകം ബോധിപ്പിക്കാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് സി.എൻ.ജി ലഭ്യത സംബന്ധിച്ച വിശദീകരണം നൽകാൻ കോടതി കേന്ദ്രസർക്കാറിനോടും നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.