ആറാട്ടുപുഴ: പൊലീസ് ഉദ്യോഗസ്ഥെൻറ വീടിനുനേരെ രാത്രി നാലംഗ സംഘത്തിെൻറ ആക്രമണം. കായംകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ആറാട്ടുപുഴ വലിയഴീക്കൽ ഗുളികശ്ശേരിൽ ബിനുമോെൻറ വീടിനുനേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്ന ഷെഡിൽ കിടന്ന കാറിെൻറ ഗ്ലാസ് അക്രമികൾ എറിഞ്ഞുതകർത്തു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോൾ നാലുപേരുടെ സംഘം മതിലുചാടി രണ്ട് ബൈക്കിൽ രക്ഷപ്പെട്ടു. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. രണ്ടാഴ്ച മുമ്പ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് യുവാക്കളെ പിടികൂടിയ പൊലീസ് സംഘത്തിൽ പ്രദേശവാസിയായ ബിനുമോനും ഉണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിനുമോൻ പറയുന്നു. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. പ്രളയബാധിതർക്ക് ലണ്ടനിൽനിന്ന് സഹായം മാന്നാർ: പ്രളയത്തിൽപെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ലണ്ടനിൽനിന്ന് കൈത്താങ്ങുമായി ലീന സലീമെത്തി. ലണ്ടനിൽ ജോലി ചെയ്യുന്ന മാന്നാർ വലിയകുളങ്ങര കുളഞ്ഞികാരാഴ്മ വിളയിൽ വീട്ടിൽ ലീന സലീം മുൻകൈയെടുത്ത് സമാഹരിച്ച 3,50,000 രൂപ വിതരണം ചെയ്തു. അർഹരായവരെ ലീന സലീമിെൻറ സഹോദരൻ നുന്നു പ്രകാശും സുഹൃത്തും ഇൻറർനാഷനൽ ഐ.ടി.സി പ്രിൻസിപ്പലുമായ മധു വടശ്ശേരിലും ചേർന്നാണ് അന്വേഷണത്തിലൂടെ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് മാന്നാർ മഹാരാജ പാലസിൽ നടന്ന ചടങ്ങിൽ രാജേന്ദ്രൻ, സോമൻ പിള്ള, സജി കുട്ടപ്പൻ, ആനന്ദൻ, വിജേഷ് എന്നിവർ സംസാരിച്ചു. നുന്നു പ്രകാശ് സ്വാഗതവും മധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.