നിർമാണ ശിൽപശാല ആരംഭിച്ചു

കൊച്ചി: ജില്ലയിലെ സ്കൂളുകളിൽ സയൻസ് പാർക്ക് ഒരുക്കാനുള്ള ജില്ലതല നിർമാണ ശിൽപശാല കുറുപ്പംപടി ഡയറ്റിൽ ആരംഭിച്ചു. കുട്ടികളിൽ ശാസ്ത്ര കൗതുകം ജനിപ്പിക്കുക, അന്വേഷണ താൽപര്യം വളർത്തുക, ശാസ്ത്ര തത്ത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ൈപ്രമറി മുതൽ സെക്കൻഡറി വരെയുള്ള ശാസ്ത്രാശയങ്ങളെ ചാക്രികമായി കോർത്തിണക്കിയ ശാസ്ത്ര കൗതുകങ്ങളുടെ പരമ്പരയാണ് ശാസ്ത്രപാർക്ക്. അടുത്തവർഷം എല്ലാ ൈപ്രമറി സ്കൂളിലേക്കും വ്യാപിപ്പിക്കും. ശിൽപശാല ഡയറ്റ് പ്രിൻസിപ്പൽ ഡോ. എ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല േപ്രാജക്ട് ഓഫിസർ സജോയ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല േപ്രാഗ്രാം ഓഫിസർ പി. ജ്യോതിഷ്, എ.ഇ.ഒ കെ.വി. ഉണ്ണികൃഷ്ണൻ, ബി.പി.ഒ ഐഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.