നവകേരള നിർമാണം നവസമൂഹ നിർമാണമായി മാറണം -മന്ത്രി

കൊച്ചി: നവകേരള നിർമാണം നവസമൂഹ നിർമാണമായി മാറണമെന്ന്് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച 'നവകേരളത്തിന് പുതിയ ഭവനസാക്ഷരത' വിഷയത്തില്‍ നടത്തിയ ഏകദിന ശില്‍പശാല ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ഭവന നിർമാണ വകുപ്പ് കമീഷണര്‍ ബി. അബ്ദുൽ നാസര്‍, കുസാറ്റ് രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍. രാധാകൃഷ്ണ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍ഡ്യന്‍ ഗ്രീന്‍ ബില്‍ഡിങ് കുസാറ്റ് ചാപ്റ്റര്‍ നടത്തിയ ഹരിത ചിത്രപ്രദര്‍ശനവും മന്ത്രി സന്ദര്‍ശിച്ചു. പ്ലസ് ടു അധ്യാപക പരിശീലനം തുടങ്ങി കൊച്ചി: എസ്.സി.ഇ.ആര്‍.ടിയുടെ ധനസഹായത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ​െൻറര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന പ്ലസ് ടു അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ബജറ്റ് സ്റ്റഡീസ് സ​െൻറര്‍ ഡയറക്ടര്‍ ഡോ. എം.കെ. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കളമശ്ശേരി ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പ്രസീത, കോഓഡിനേറ്റര്‍ ഡോ. െഡാമിനിക് എന്നിവര്‍ സംസാരിച്ചു. 40 ഹയര്‍ സെക്കൻഡറി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കും. 25ന് സമാപിക്കും. ജില്ല ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ് കൊച്ചി: ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരളയുടെ (ടി.ടി.എ.കെ) ജില്ല ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ് ഞായറാഴ്ച രാവിലെ ഒമ്പതിന് കടവന്ത്ര വൈ.എം.സി.എയില്‍ ആരംഭിക്കും. മിനി കാഡറ്റ് ബോയ്‌സ്, ഗേള്‍സ്, കാഡറ്റ് ബോയ്‌സ്, ഗേള്‍സ്, സബ് ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, യൂത്ത് ബോയ്‌സ്, ഗേള്‍സ്, മെന്‍സ്, വിമന്‍സ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെയും തെരഞ്ഞെടുക്കും. ഫോണ്‍: 9447400250 ഇ-മെയില്‍: ekmttak@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.