പരീക്ഷ കേന്ദ്രം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നവംബർ 21ന് ആരംഭിക്കുന്ന ബി.എ ആന്വൽ സ്കീം സബ്സിഡിയറി പരീക്ഷകൾക്ക് യൂനിവേഴ്സിറ്റി കോളജ് സ​െൻററായി അപേക്ഷിച്ചവർ എസ്.ഡി.ഇ പാളയം സ​െൻററിൽ പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ പാളയം എസ്.ഡി.ഇ ഓഫിസിൽനിന്ന് ലഭിക്കും. സർട്ടിഫിക്കറ്റ് കോഴ്സ് അറബിക് പഠനവകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റിവ് അറബിക് (ആറുമാസം, 2019 ജനുവരി ബാച്ച് -പാർട്ട് ടൈം-ഈവനിങ്) കോഴ്സ് ജനുവരി ഒന്നിന് ആരംഭിക്കും. യോഗ്യത: പ്ലസ് ടു, ഫീസ്: 6000. അപേക്ഷ ഫോറം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ അഞ്ച്. വിശദവിവരങ്ങൾക്ക് www.arabicku.in. ഫോൺ: 9446827141. പിഎച്ച്.ഡി നൽകി ബെറ്റി പി. കുഞ്ഞുമോൻ (നഴ്സിങ്), അനൂപ് എസ്. നായർ, സൗമ്യ മോൾ യു.എസ് (കെമിസ്ട്രി), ചിത്ര സി.ആർ (ബോട്ടണി), രശ്മി ആർ.ആർ (എൻവയൺമ​െൻറൽ സയൻസസ്), ദീപ്തി പി.എസ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്), സുജ എസ്.പി (ബയോടെക്നോളജി), അശ്വതി വി.വി (ഫിസിക്സ്), മനു രാജ് ആർ (ജിയോളജി), ജിനോ നൈനാൻ (മാത്തമാറ്റിക്സ്), വിനയ എസ്, മഞ്ജു പി.ബി, നാൻസി എസ്. രത്നം, നെവിൽ സ്റ്റീഫൻ എസ് (ഇംഗ്ലീഷ്), ശിൽപ പി.വി, രശ്മി എം, ധന്യ ജെ.എസ് (എജുക്കേഷൻ), സജിത എസ്.ആർ (ഹിന്ദി), ഫർസാദ് യൂസഫി, സനൽ ബി, ഷിജിന എ.എസ്, രാജശ്രീ പി.എസ് (കൊമേഴ്സ്), അൽ-മുനീറ ജെ (ലിംഗ്വിസ്റ്റിക്സ്), അനു പി.പി (മലയാളം), രാജി പി.വി (തിയറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എജുക്കേഷൻ) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ നവംബർ 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഡി.എസ്.സി നൽകി ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായ പ്രഫ. ഡോ. എം.കെ. ചന്ദ്രശേഖരൻ നായർക്ക് ഡി.എസ്.സി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.