കൊച്ചി: ഐ.ടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംസ്‌കാര സ്കൂളിെൻറയും ഫെഡറല്‍ ബാങ്കിെൻറയും സഹകരണത്തോടെ ഐ.ടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സൃഷ്ടി 2018 കലാസാഹിത്യ മത്സരങ്ങള്‍ക്ക് സൃഷ്ടി ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ചെറുകഥ, കവിത, ലേഖനങ്ങള്‍ എന്നിവ നവംബർ 20ന് മുമ്പ് അയക്കണം. വിലാസം: ചെറുകഥ- story.prathidhwani@gmail.com. കവിത- poem.prathidhwani@gmail.com; ലേഖനം- article.prathidhwani@gmail.com. പ്രതിധ്വനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ വിലയിരുത്താന്‍ വായനക്കാര്‍ക്കും അവസരമുണ്ടാകും. കാര്‍ട്ടൂണ്‍, പെന്‍സില്‍ ഡ്രോയിങ്, പെയിൻറിങ് മത്സരങ്ങള്‍ 24ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. താല്‍പര്യമുള്ളവര്‍ 20ന് മുമ്പ് ഒാൺലൈനിൽ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് http://kochi.prathidhwani.org/srishti2018 .ഫോൺ 8921742592
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.