ഡോ.മുഹ്​യിദ്ദീൻ ആലുവായ് അറബി പ്രസംഗ മത്സരം

ആലുവ: അന്തര്‍ദേശീയ അറബിദിനാചരണത്തോടനുബന്ധിച്ച് ആലുവ അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വസ്‌റ്റിക് സ്‌റ്റഡീസ് അറബിക് വിഭാഗം ഡോ. മുഹ്യിദ്ധീന്‍ ആലുവായ് സംസ്‌ഥാന തല ഇൻറര്‍ കൊളീജിയറ്റ് അറബി പ്രസംഗമത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 20നാണ് മത്സരം. ഒന്നാം സ്‌ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് എവര്‍ റോളിങ് ട്രോഫിയും പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും നല്‍കും. രണ്ട്, മൂന്ന് സ്‌ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7000 രൂപ, 5000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡുകള്‍ ലഭിക്കും. മത്സരിക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്‌ഥാപനങ്ങള്‍ നവംബർ 30 ന് മുമ്പ് പേര് രജിസ്‌റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു. ഫോൺ: 9847523079.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.