കൊച്ചി: സിനിമ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചാവക്കാട് വൈലത്തൂർ ഞമനങ്ങാട് കൊട്ടാരപ്പാട്ട് വീട്ടിൽ ഇസ്മയിലിനെയാണ് (46) ഇതര സംസ്ഥാനക്കാരിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് പിടികൂടിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്നും ടി.വി പരിപാടികളിൽ അവതാരകയാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു പീഡനത്തിന് കളമൊരുക്കിയത്. സിനിമ രംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്നു പ്രതി പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടിയെയും കൂട്ടുകാരികളെയും അഭിമുഖത്തിനെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പ്രതി രണ്ടുപേരെ സെലക്ട് ചെയ്തതായി അറിയിച്ചു. തുടർന്ന് ഹോട്ടൽ മുറിയിൽ 'മാഡം' ഇൻറർവ്യൂ ചെയ്യാൻ കാത്തിരിപ്പുണ്ടെന്നും പറഞ്ഞു. ഇതു വിശ്വസിച്ച് മുറിയിലെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ടശേഷം ക്രൂരമായി മാനഭംഗപ്പെടുത്തി. ഇസ്മയിലിെൻറ ഫോൺ നമ്പർ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ‌് കഴിഞ്ഞദിവസം രാത്രി ചാവക്കാട്ടെ വീട്ടിൽനിന്ന് പിടിയിലായത്. വിവാഹിതനായ ഇയാൾക്ക് കുട്ടികളുമുണ്ട്. ഇടപ്പള്ളിയിലെ വാടകവീട്ടിലാണ് താമസം. മുമ്പ് പല പെൺകുട്ടികളെയും ഇയാൾ ചതിയിൽപെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പ്രിൻസിപ്പൽ എസ്.ഐ എസ്. സനൽ, എസ്.ഐ വി.എൻ. ജിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.